തലവടി ചുണ്ടൻ വള്ളം നീരണിയൽ ചടങ്ങിൻ്റെ ഒന്നാം വാർഷികം ആഘോഷിച്ചു

For full experience, Download our mobile application:
Get it on Google Play

എടത്വ: തലവടി ചുണ്ടൻ വള്ളം നീരണിയൽ ചടങ്ങിൻ്റെ ഒന്നാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. തലവടി ടൗൺ ബോട്ട് ക്ലബിൻ്റെയും ചുണ്ടൻ വള്ള സമിതിയുടെയും ഫാൻസ് അസോസിയേഷൻ്റെയും തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷൻ്റെയും നേതൃത്വത്തിൽ രാവിലെ 10.30ന് മാലിപ്പുരയിൽ ആഘോഷ പരിപാടികൾക്ക് തുടക്കമായി. കഴിഞ്ഞ വർഷം പുതുവത്സരദിനത്തിൽ ചുണ്ടൻ വളളം നീരണിഞ്ഞ സമയത്ത് ഈ വർഷം കളിവള്ള ശില്പി സാബു നാരായണൻ ആചാരി കേക്ക് മുറിച്ച് ആഘോഷത്തിന് തുടക്കമിട്ടു. വഞ്ചിപ്പാട്ടിൻ്റെയും ആർപ്പുവിളികളുടെയും അകമ്പടിയോട് മാലിപ്പുരയിൽ ദീപങ്ങൾ തെളിയിച്ചു. തുടർന്ന് ആനപ്രമ്പാൽ സ്നേഹഭവനിൽ നടന്ന ചടങ്ങ് തലവടി ടൗൺ ബോട്ട് ക്ലബ് പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ ഉദ്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി ജോജി ജെ വൈലപ്പള്ളി അധ്യക്ഷത വഹിച്ചു. ഫാദർ ജോബ് വാണിയപുരയ്ക്കൽ, ഫാദർ റോബിൻ മേടയ്ക്കൽ, വൈസ് പ്രസിഡൻ്റുമാരായ അജിത്ത് പിഷാരത്ത്, പി.ഡി രമേശ് കുമാർ, അരുൺ പുന്നശ്ശേരിൽ, ട്രഷറർ പ്രിൻസ് പാലത്തിങ്കൽ, ടീം കോർഡിനേറ്റർമാരായ ജോമോൻ ചക്കാലയിൽ, ഷിക്കു അമ്പ്രയിൽ, ജനറൽ കൺവീനർ ഡോ. ജോൺസൻ.വി ഇടിക്കുള, സുനിൽ വെട്ടികൊമ്പിൽ, വിൻസൻ പൊയ്യാലു മാലിൽ, ജെറി മാമ്മൂട്ടിൽ, സുനിൽ തോമസ് വെട്ടികൊമ്പിൽ, സിറിൾ സഖറിയ എടയത്ര, റിച്ചു മാത്യൂ പുത്തൻവീട്ടിൽ, ബിനു രാജൻ കാഞ്ഞിരപ്പള്ളിൽ, സുജിത്ത് സുരേന്ദ്രൻ, രതീഷ് എന്നിവർ പ്രസംഗിച്ചു. സ്നേഹ ഭവനിലേക്ക് ഭക്ഷ്യധാന്യങ്ങളും വിതരണം ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎംഎസ്‍സിഎല്ലിൽ ക്വാളിറ്റി വിഭാ​ഗം നിർത്തലാക്കി മന്ത്രി മുരളീധരൻ ; ചുമതല ഡ്ര​ഗ്സ് കൺട്രോൾ വകുപ്പിന്...

0
കൊച്ചി: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിൽ ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തലാക്കി....

കാസർകോട് കുമ്പളയിൽ പോലീസിനെ കണ്ട് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0
കുമ്പള: കാസർകോട് അനധികൃത മണൽവാരൽ തടയാനെത്തിയ പോലീസ് സംഘത്തെ കണ്ടതിനെത്തുടർന്ന്...

കർണാടക എസ്ഐആർ : ‘ഐഡന്റിറ്റി’ തെളിയിക്കാൻ നിരവധി പ്രമുഖർക്ക് നോട്ടീസ്

0
ബെംഗളൂരു : കർണാടകയിൽ തീവ്രവോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആർ.) ഭാഗമായി ‘ഐഡന്റിറ്റി’ തെളിയിക്കേണ്ടവരുടെ...

ഇക്കുറി വിജയിച്ചില്ലെങ്കിൽ അമേരിക്ക കമ്മ്യൂണിസ്റ്റ് രാജ്യമായി മാറുമെന്നും ഡൊണാൾഡ് ട്രംപ്

0
വാഷിങ്ടൺ: അമേരിക്കയിലെ മുതിർന്ന പൗരന്മാർക്ക് 5,000 ഡോളർ (ഏകദേശം 4.75...