തലവടി ചുണ്ടൻ വള്ളം നിർമ്മാണത്തിനുള്ള തടിക്ക് സ്വീകരണം ഏപ്രിൽ 14ന്

For full experience, Download our mobile application:
Get it on Google Play

തലവടി : നൂറ്റാണ്ടുകളായി ജലോത്സവ രംഗത്ത് സമഗ്ര സംഭാവന ചെയ്തു വരുന്ന കുട്ടനാട് താലൂക്കിലെ തലവടി പഞ്ചായത്തിൽ നിന്നും ഒരു ചുണ്ടൻ വള്ളം. ഏപ്രിൽ 14ന് രാവിലെ 9മണിക്ക് എടത്വ കുരിശടിയിൽ നിന്നും മാലിപ്പുരയിലേക്ക് ചുണ്ടൻ വള്ള തടിക്ക് പ്രൗഢഗംഭീരമായ സ്വീകരണം വിവിധ കേന്ദ്രങ്ങളിൽ നല്കും. ള്ളി കുത്ത് കർമ്മം 21ന് രാവിലെ 11 നും 11.45നും മദ്ധ്യേ നടക്കും. കോയിൽമുക്ക് സാബു ആചാരിയാണ് ശില്പി.

തലവടിയിലെ തുഴച്ചിൽക്കാർ വർഷങ്ങളായി പല വള്ളങ്ങളിലായി പല കരകൾക്ക് വേണ്ടി തുഴയുന്നവരാണ്. വർഷങ്ങളായി പല കരക്കാരുടെ വള്ളം വാടകയ്ക്ക് എടുത്ത് കളിയ്ക്കുകയാണ് പതിവ്. ഈ സാഹചര്യത്തിലാണ് തലവടിക്കൊരു സ്വന്തം ചുണ്ടൻ വള്ളം എന്ന ആശയവുമായി ശ്രീ.ജോമോൻ ചക്കാലയിൽ മുന്നോട്ടു വന്നത്. ജലോത്സവം ഫേസ്ബുക്ക് പേജിലൂടെ ആ ചിന്ത അദ്ദേഹം 2019 ൽ ആദ്യം പങ്കുവെക്കുകയും ചെയ്തു. ജാതി – മത-രാഷ്ട്രീയ ചിന്തകൾക്കതീതമായി ഒരു കൂട്ടം ജലോത്സവ പ്രേമികളും പ്രവാസികളായ പ്രദേശവാസികളും പൂർണ പിന്തുണ വാഗ്ദാനം ചെയ്തു.

തലവടി ചുണ്ടൻ വള്ളത്തിന്റെ നിർമ്മാണത്തെ സംബന്ധിച്ചും ക്ലബ് രൂപീകരണ കമ്മറ്റി രൂപീകരിക്കുന്നതിനും ആദ്യ പൊതുയോഗം തലവടി പനയന്നൂർകാവ് ക്ഷേത്ര ആഡിറ്റോറിയത്തിൽ 2020 നവംബർ 3ന് ഞായർ വൈകുന്നേരം 4 മണിക്ക് ചേരുകയും പ്രവർത്തനങ്ങൾ സുതാര്യമായി കൊണ്ടു പോകുന്നതിന് തലവടി ടൗൺ ബോട്ട് ക്ലബ് രൂപികരിച്ച് രജിസ്റ്റർ ചെയ്തു. നിരവധി മീറ്റിംങ്ങുകളും എക്സിക്യൂട്ടീവ് യോഗങ്ങളും ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിച്ചെങ്കിലും കോവിഡ് മഹാമാരി മൂലം താത്ക്കാലികമായി നിർത്തിവെയ്‌ക്കേണ്ട സാഹചര്യം വന്നു.

ശക്തമായ നേതൃത്വവും ജലോത്സവ പ്രേമികളുടെ പിന്തുണയും പ്രവാസികളായ സുഹ്യത്തുക്കളുടെ സഹകരണവും മൂലം തലവടി ചുണ്ടൻ എന്ന സ്വപ്നം യാഥാർത്ഥ്യമാകുകയാണ്. നീരേറ്റുപുറം പമ്പ ബോട്ട് റേസ് ഫിനിഷിങ്ങ് പോയിൻ്റിൽ ഡോ.വർഗ്ഗീസ് മാത്യംവിൻ്റെ പുരയിടത്തിൽ മാലിപ്പുരയുടെ നിർമ്മാണം പുരോഗമിക്കുന്നു.

ബ്രഹ്മശ്രീ പട്ടമന ആനന്ദൻ നമ്പൂതിരി,ഫാദർ ഏബ്രഹാം തോമസ് (രക്ഷാധികാരികൾ ), കെ.ആർ ഗോപകുമാർ (പ്രസിഡൻറ്), ജോമോൻ ചക്കാലയിൽ (ജനറൽ സെക്രട്ടറി), പി.ഡി.രമേശ് കുമാർ (ട്രഷറാർ) അഡ്വ.സി.പി.സൈജേഷ് (ജനറൽ കൺവീനർ), ഡോ.ജോൺസൺ വി.ഇടിക്കുള (കൺവീനർ) , അജിത്ത് കുമാർ പിഷാരത്ത്, ജോജി ജെ വയലപ്പള്ളി, ജെറി മാമ്മുട്ടിൽ ,അരുൺ പുന്നശ്ശേരിൽ, വിൽസൻ പൊയ്യാലുമാലിൽ, ബിനോയി തോമസ് ,മധു ഇണ്ടംതുരുത്തിൽ, സുരേഷ് പി.ഡി( എക്സിക്യൂട്ടീവ് അംഗങ്ങൾ), ബൈജു കോതപുഴശ്ശേരിൽ, ഷിക്കു അമ്പ്രയിൽ, സജി മണക്ക് (എൻ.ആർ.ഐ കോ-ഓർഡിനേറ്റേഴ്സ് )എന്നിവരടങ്ങിയ കമ്മിറ്റികൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു. റെഞ്ചിമോൻ തലവടി (പ്രസിഡൻ്റ്) രതീഷ് തലവടി ( വൈസ് പ്രസിഡൻ്റ്) അനുപ് തലവടി ( കൺവീനർ) ജിക്കു തലവടി ,ലിബിൻ തലവടി (കോർഡിനേറ്റേഴ്സ് ) ആയി തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷൻ രൂപികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...