കാബൂള്‍ : അഫ്ഗാനിസ്ഥാന് പ്രതിരോധമന്ത്രിയുടെ വീടിന് നേരെ താലിബാന് ഭീകരരുടെ ആക്രമണം. പ്രതിരോധമന്ത്രി ബിസ്മില്ലാ ഖാന് മുഹമ്മദിയുടെ കാബൂളിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കനത്ത കാവലുള്ള ഗ്രീന്‍ സോണ്‍ മേഖലയിലാണ് ചൊവ്വാഴ്ച ആക്രമണമുണ്ടായത്. കാര്‍ ബോംബ് സ്ഫോടനം നടത്തിയ ശേഷം ഭീകരര്‍ മന്ത്രിയുടെ വീട്ടിലേക്ക് ഇരച്ചുകയറി വെടിയുതിര്‍ക്കുകയായിരുന്നു. ഈ സമയം മന്ത്രി വീട്ടിലുണ്ടായിരുന്നില്ല. മന്ത്രിയുടെ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.