അണക്കപ്പാറ വ്യാജ കള്ള് നിര്‍മ്മാണം : നടപടി നേരിട്ട ഉദ്യോഗസ്ഥര്‍ക്ക് ഉന്നത നിയമനം

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : അണക്കപ്പാറ വ്യാജ കള്ള് നിര്‍മ്മാണം പിടിക്കൂടിയ കേസില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥര്‍ക്ക് തന്ത്ര പ്രധാന തസ്തികയില്‍ നിയമനം. കുഴല്‍മന്ദം എക്സൈസ് റെയ്ഞ്ച് ഓഫീസില്‍ നിന്നും ട്രന്‍സ്ഫര്‍ ചെയ്ത വൈ.സെയ്ദ് മുഹമ്മദ്, പി.ഷാജി എന്നീ ഉദ്യോഗസ്ഥരെയാണ് ആറു ദിവസത്തിനുള്ളില്‍ എക്സൈസ് ഇന്റലിജന്‍സിലേക്ക് സ്ഥലം മാറ്റിയത്. സെയ്ദ് മുഹമ്മദിനെ തന്ത്ര പ്രധാനമായ ജോലികള്‍ ഏല്‍പ്പിക്കരുതെന്ന എക്സൈസ് കമ്മീഷ്ണറുടെ ഉത്തരവ് നിലനില്‍ക്കെയാണ് ഐ.ബിയിലേക്ക് സ്ഥലം മാറ്റിയത്.

വ്യാജ കള്ള് പിടിക്കൂടിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടിയുടെ ഭാഗമായാണ് കൂട്ട സ്ഥലം മാറ്റം നടന്നത്. 27 ന് പാലക്കാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ സ്ഥലം മാറ്റ ഉത്തരവിറക്കിയിരുന്നു. കുഴല്‍ മന്ദം എക്സൈസ് റെയ്ഞ്ച് ഓഫീസില്‍ ജോലി ചെയ്തിരുന്ന പ്രീവന്റീവ് ഓഫീര്‍ പി.ഷാജിയെ ഒറ്റപ്പാലം റെയ്ഞ്ചിലേക്കും, വൈ.സെയ്ദ് മുഹമ്മദിനെ കൊല്ലംങ്കോട് റെയ്ഞ്ചിലേക്കുമാണ് സ്ഥലം മാറ്റിയത്. എന്നാല്‍ ഒരാഴ്ച്ചക്കുള്ളില്‍ ഇരുവരെയും പാലക്കാട് ഡിവിഷനിലെ എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയിലേക്ക് മാറ്റി അഡ്മിനിസ്റ്റേഷന്‍ വിഭാഗം എക്സൈസ് അഡീഷ്ണല്‍ കമ്മീഷണര്‍ ഉത്തരവിറക്കിയിരിക്കുകയാണ്.

വ്യാജകളള് നിര്‍മ്മാണം ഉള്‍പെടെയുള്ള പ്രധാനപെട്ട കേസുകള്‍ രഹസ്യമായി അന്വേഷിക്കുന്ന ഇന്റലിജന്‍സ് ബ്യൂറോയിലേക്കാണ് നടപടി നേരിട്ടവരെ മാറ്റിയത്. ഉന്നത ഇടപെടല്‍ മൂലം വ്യാജ കള്ള് നിര്‍മ്മാണ ലോഭിയെ സഹായിക്കുവാനാണ് അസാധരണ നടപടിയെന്നാണ് ഇതിനെതിരായി ഉയരുന്ന വിമര്‍ശനം. വേലന്താവളം എക്സൈസ് ചെക്ക്പോസ്റ്റില്‍ ജോലി ചെയ്യുമ്പോള്‍ കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് സെയ്ദ് മുഹമ്മദ്. ഇയാളെ ചെക്ക്പോസ്റ്റുകളിലോ, തന്ത്ര പ്രധാനമായ പോസ്റ്റുകളിലോ നിയമിക്കരുതെന്ന് 2015 ഫെബ്രുവരി രണ്ടിന് എക്സൈസ് കമ്മീഷ്ണര്‍ ഉത്തരവിറക്കിയിരുന്നു. ഇത് നിലനില്‍ക്കെയാണ് ഇന്റലിജന്‍സ് ബ്യൂറോയിലേക്ക് സ്ഥലം മാറ്റം നല്‍കിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...