Tuesday, April 16, 2024 7:35 pm

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസികളില്‍ താലിബാന്‍ റെയ്ഡ് ; വാഹനങ്ങള്‍ എടുത്തുകൊണ്ടുപോയി

For full experience, Download our mobile application:
Get it on Google Play

കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസികളില്‍ താലിബാന്‍ റെയ്ഡ് നടത്തി. കാബൂളിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതോടെ കാന്തഹാറിലെയും ഹെറാത്തിലെയും അടച്ചിട്ട എംബസികളിലാണ് പരിശോധന നടത്തിയത്. കാബൂളിന്റെ നിയന്ത്രണം താലിബാന്റെ ഹഖാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ഷെല്‍ഫുകളിലെ പേപ്പറുകളും ഫയലുകളും പരിശോധിച്ച സംഘം ഇന്ത്യന്‍ എംബസികളില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ എടുത്തുകൊണ്ടുപോയി. ജലാലാബാദിലെയും കാബൂളിലെയും എംബസികള്‍ക്ക് എന്ത് സംഭവിച്ചു എന്നത് സംബന്ധിച്ച്‌ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

Lok Sabha Elections 2024 - Kerala

അനസ് ഹഖാനി, സഹോദരന്‍ സിറാജുദ്ദീന്‍ ഹഖാനി എന്നിവരുടെ നേതൃത്വത്തില്‍ ആറായിരത്തോളം കേഡര്‍മാരാണ് കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. മുന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായി, എച്ച്‌.സി.എന്‍.ആര്‍ ചെയര്‍മാന്‍ അബ്ദുല്ല അബ്ദുല്ല, ഹിസ്ബെ ഇസ്ലാമിയുടെ മുതിര്‍ന്ന നേതാവ് ഗുലാബുദ്ദീന്‍ ഹിക്മതിയാര്‍ തുടങ്ങിയവരുമായി അനസ് ഹഖാനി കൂടിക്കാഴ്ച നടത്തി. ഇവരെല്ലാം താലിബാന്റെ നിയന്ത്രണത്തിലാണെന്നതാണ് ഇത് നല്‍കുന്ന സൂചന. കാബൂളിന്റെ നിയന്ത്രണം ഹഖാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണെങ്കിലും താലിബാന്റെ മുന്‍ മേധാവി മുല്ല ഉമറിന്റെ മകന്‍ മുല്ല യാഖൂബിന്റെ നേതൃത്വത്തില്‍ കാബൂളിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള നീക്കങ്ങള്‍ കാന്തഹാറില്‍ തൂടങ്ങിയതായാണ് സൂചന.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

“പ്രതിപക്ഷ നേതാക്കളെ തല്ലിയും അറസ്റ്റ് ചെയ്തും ബിജെപിയിൽ ചേർക്കാൻ ശ്രമിച്ചതിന്റെ ഇരയാണ് താൻ” ;...

0
റാഞ്ചി: ബി.ജെ.പിയിൽ ചേരാൻ തന്നെ നിർബന്ധിക്കുന്നതിനുള്ള ഗുഢാലോചനയുടെ ഭാഗമായിരുന്നു തന്റെ അറസ്‌റ്റെന്ന്...

സംയുക്ത തെരെഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

0
ഖത്തർ : ഇന്ത്യയുടെ ജനാധിപത്യ ഭരണഘടനാ മൂല്യങ്ങളെ തകർത്ത ബി.ജെ.പി ഭരണം...

തൃശൂർ പൂരം : ഏപ്രിൽ 19ന് തൃശൂര്‍ താലൂക്ക് പരിധിയിൽ അവധി

0
തൃശൂര്‍: തൃശൂർ പൂരത്തോടനുബന്ധിച്ച് ഏപ്രിൽ 19ന് തൃശൂർ താലൂക്ക് പരിധിയിൽ ഉൾപ്പെടുന്ന...

‘ബാലറ്റിന്റെ കാലത്ത് നടന്നതൊക്കെ ഞങ്ങള്‍ക്കറിയാം’ ; വിവിപാറ്റ് ഹര്‍ജിയില്‍ സുപ്രീംകോടതി

0
ന്യൂഡല്‍ഹി: ബാലറ്റ് പേപ്പറുകള്‍ ഉണ്ടായിരുന്നപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ അതൊന്നും...