Friday, March 28, 2025 2:53 pm

ഫാദർ അജി പുതിയപറമ്പിലിന് മത – സാമൂഹ്യ വിലക്കുമായി താമരശ്ശേരി രൂപതാ നേതൃത്വം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്:  ഫാദർ അജി പുതിയപറമ്പിലിന് മത – സാമൂഹ്യ വിലക്കുമായി താമരശ്ശേരി രൂപതാ നേതൃത്വം. കുർബാന സ്വീകരിക്കുന്നത് മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ എഴുതുന്നതിന് വരെ വിലക്കുണ്ട്. താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിലാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പരസ്യമായ കുർബാന സ്വീകരണം പാടില്ല. ഒരാളുടെ മരണ സമയത്തല്ലാതെ മറ്റാരെയും കുമ്പസാരിപ്പിക്കാൻ പാടില്ല. കോഴിക്കോട് വെള്ളിമാട് കുന്നിലുള്ള വൈദിക മന്ദിരത്തിലെ ചാപ്പലിലല്ലാതെ മറ്റ് പള്ളികളിലോ ചാപ്പലുകളിലോ കുർബാന അർപ്പിക്കാൻ പാടില്ല. പിതൃഭവനം, മത മേലധികാരി, കാനൻ നിയമ പണ്ഡിതൻ എന്നിവരെ മാത്രമേ സന്ദർശിക്കാൻ പാടുള്ളൂ. മറ്റാരെയെങ്കിലും സന്ദർശിക്കണമെങ്കിൽ പ്രത്യേക അനുവാദം വാങ്ങണം. സാമൂഹ്യ മാധ്യമങ്ങളിൽ യാതൊന്നും എഴുതാൻ പാടില്ല. ടി.വി ചാനൽ ചർച്ചകളിൽ പങ്കെടുക്കരുത്. മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകരുത്. പൊതു മീറ്റിങ്ങുകളിൽ പങ്കെടുക്കരുതെന്നും ഉത്തരവിൽ പറയുന്നു.

ഫാദർ അജി പുതിയപറമ്പിലിനെതിരേ വിചാരണ കോടതി സ്ഥാപിച്ചിരിക്കുന്നതിനാലാണ് വിലക്കുകൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു. സാക്ഷികളെ സ്വാധീനിക്കാതിരിക്കുക വിശ്വാസികളുടെ ഇടയിൽ എതിർപ്പ് ഒഴിവാക്കുക എന്നിവയാണ് വിലക്കുകൾ ഏർപ്പെടുത്താനുള്ള കാരണമായി പറയുന്നത്. ഈ വിലക്കുകൾക്കെതിരെ സഭയുടെ ഉപരിഘടകങ്ങളിൽ അപ്പീൽ നൽകാൻ സാധ്യമല്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്. കുറച്ചധികം നാളുകളായി സഭയുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു ഫാദർ അജി പുതിയാപറമ്പിൽ. സിറോ മലബാർ സഭയുടെ സംഘപരിവാർ കൂട്ടുകെട്ടിൽ പ്രതിഷേധിച്ച് ശുശ്രൂഷദൗത്യം ഉപേക്ഷിച്ചിരുന്നു ഫാദർ അജി പുതിയാപറമ്പിൽ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പുലിയൂർ ചിറ്റാറ്റുവേലി പുഞ്ചയ്ക്കരികിൽ വയോജനങ്ങൾക്ക് സായാഹ്ന പാർക്കൊരുങ്ങുന്നു

0
ചെങ്ങന്നൂർ : പുലിയൂർ ചിറ്റാറ്റുവേലി പുഞ്ചയ്ക്കരികിൽ വയോജനങ്ങൾക്ക് സായാഹ്ന...

അഭിപ്രായ സ്വാതന്ത്ര്യം പരിഷ്‌കൃത സമൂഹത്തിന്റെ അവിഭാജ്യ ഘടകമെന്ന് സുപ്രീം കോടതി

0
ഡൽഹി: അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിട്ട് പറഞ്ഞ്...

ജനത സ്‌പോർട്സ് ക്ലബ്ബ് ആൻഡ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വോളിബോൾ കോച്ചിംഗ് ക്യാമ്പ് ...

0
കോഴഞ്ചേരി : ജനത സ്‌പോർട്സ് ക്ലബ്ബ് ആൻഡ് പബ്ലിക് ലൈബ്രറിയുടെ...