നാ​ഗ്പൂരിൽ ടോയ്‌ലറ്റ് വെള്ളം ശുദ്ധീകരിച്ച് വിറ്റ് 300 കോടി സമ്പാദിക്കുന്നു ; കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി

For full experience, Download our mobile application:
Get it on Google Play

ന്യൂ‍ഡൽഹി : ശുചിമുറിയിലെ മലിന ജലം വിറ്റ് നാ​ഗ്പൂർ 300 കോടി രൂപ സമ്പാദിക്കുണ്ടെന്ന് എംപിയും കേന്ദ്രമന്ത്രിയുമായ നിതിൻ ​ഗഡ്കരി. നാ​ഗ്പൂരിൽ ടോയ്‌ലറ്റ് വെള്ളം ശുദ്ധീകരിച്ച് വിൽക്കുകയും പ്രതിവർഷം 300 കോടി സമ്പാദിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ന​ഗരസഭയുടെ പരിധിയിൽ നിരവധി സ്ഥലങ്ങളിൽ ജലശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചു. എല്ലാ നഗരങ്ങളിലും, മലിന ജലം പുനരുപയോഗിച്ച് വ്യവസായങ്ങൾക്ക് ഉപയോഗിക്കുകയാണെങ്കിൽ, ഖരമാലിന്യ സംസ്കരണവും ദ്രാവക മാലിന്യ സംസ്കരണവും മികച്ചതാകുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

യുപിയിലെ മഥുരയിലാണ് ഇത്തരമൊരു പദ്ധതി ആദ്യമായി നടപ്പാക്കിയത്. അവിടെ ചെളി വൃത്തിയാക്കി ശുദ്ധീകരിച്ച വെള്ളം ഇന്ത്യൻ ഓയിലിന്റെ മഥുര റിഫൈനറിക്ക് 20 കോടി രൂപക്ക് വിറ്റുവെന്നും അദ്ദേഹം പറഞ്ഞു. 40-60 പങ്കാളിത്തത്തോടെയാണ് പദ്ധതി പൂർത്തിയാക്കിയതെന്നും 40% സർക്കാരും ബാക്കി 60% നിക്ഷേപകരും ചേർന്നാണ് മുടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മഥുരയിൽ 90 എംഎൽഡി ചെളി ഉണ്ടായിരുന്നു. ഞാൻ ജലവിതരണ മന്ത്രിയായിരുന്നപ്പോൾ സർക്കാരിൽ നിന്ന് 40% ഉം നിക്ഷേപകരിൽ നിന്ന് 60% ഉം ചെലവഴിച്ച് ഒരു പദ്ധതി നടപ്പാക്കി. ചെളിയിൽ നിന്ന് ശുദ്ധീകരിച്ച വെള്ളം ഞങ്ങൾ മഥുരയിലെ ഇന്ത്യൻ ഓയിൽ റിഫൈനറിക്ക് വിറ്റു. പ്രതിവർഷം 25 കോടി രൂപക്കാണ് വെള്ളം വിൽക്കുന്നതെന്നാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹൈഡ്രജൻ ഭാവിയിലെ ഇന്ധനമാകാൻ പോകുന്നു. മാലിന്യങ്ങൾ വേർതിരിക്കുന്നതിലൂടെ ഗ്ലാസ്, ലോഹം, പ്ലാസ്റ്റിക് എന്നിവ പുനരുപയോഗിക്കാം. ജൈവ മാലിന്യങ്ങൾ ബയോഡൈജസ്റ്ററിൽ ഇടുകയും മീഥേൻ അതിൽ നിന്ന് പുറത്തുവരുകയും ചെയ്യും. മീഥേനിൽ നിന്ന് കാർബൺ ഡൈഓക്സൈഡ് വേർതിരിക്കപ്പെടുകയും അതിൽ നിന്ന് ഹൈഡ്രജൻ വേർതിരിക്കുകയും ചെയ്യാം. ഞാനും ഒരു ഹൈഡ്രജൻ കാറിലാണ് വന്നിരിക്കുന്നതെന്നും അദ്ദേഹം

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോക്ടർമാർക്ക് സമയബന്ധിതമായി സ്ഥാനക്കയറ്റം നൽകാൻ സ്പെഷ്യൽ സെൽ രൂപീകരിച്ചു : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കി യഥാസമയം സ്ഥാനക്കയറ്റം...

ലോക്സഭയിൽ മലയാളപ്പാട്ടുമായി സുരേഷ് ഗോപി

0
ന്യൂഡൽഹി : കേരളത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കുന്ന ബിൽ...

ആർജി കർ ബലാത്സംഗ കേസ് ; മുൻ തൃണമൂൽ എംഎൽഎ രണ്ട് വർഷത്തിന് ശേഷം...

0
കൊൽക്കത്ത: രാജ്യവ്യാപകമായി പ്രതിഷേധം ഇളക്കിവിട്ട ആർജി കർ മെഡിക്കൽ കോളജ്...

ഉപഭോക്തൃ കോടതി വിധി പ്രകാരം 165000 രൂപ നൽകിയില്ല : തൃശൂർ ഒളരി ലിറ്റിൽ...

0
തൃശ്ശൂര്‍ : ഉപഭോക്തൃ കോടതി വിധി പ്രകാരം 165000 രൂപ നൽകാതിരുന്നതിനെത്തുടർന്ന്...