വ്യാപാരിയെ തട്ടിക്കൊണ്ടുപോയത് കരിപ്പൂര്‍ സ്വര്‍ണ്ണകടത്തുസംഘം തന്നെയെന്ന് സ്ഥിരീകരണം

For full experience, Download our mobile application:
Get it on Google Play

താമരശേരി: വ്യാപാരിയെ തട്ടിക്കൊണ്ടുപോയത് കരിപ്പൂര്‍ സ്വര്‍ണ്ണകടത്തുസംഘം തന്നെയെന്ന് സ്ഥിരീകരണം. മുഹമ്മദ് അഷ്റഫിന്റെ  ഭാര്യസഹോദരന്‍ കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്തതിന്റെ   പേരിലാണ് തട്ടിക്കൊണ്ടുപോകല്‍ നടന്നതെന്നും തെളിഞ്ഞു. കേസില്‍ അറസ്റ്റിലായ രണ്ട് പേര്‍ പ്രധാനപ്രതിയായ അലി ഉബൈറിന്റെ  സഹോദരങ്ങളാണ്. ഒളിവില്‍ പോയ മൂന്ന് പേര്‍ അയല്‍ സംസ്ഥാനങ്ങളിലേയ്ക്ക് കടന്നു. കരിപ്പൂര്‍ സ്വര്‍ണകടത്തുകേസിലും പ്രതിയാണ് അലി ഉബൈര്‍.

തട്ടിക്കൊണ്ടുപോയത് എന്തിനാണെന്ന് അറിയില്ലെന്ന് മുഹമ്മദ് അഷ്റഫ് ആവര്‍ത്തിക്കുകയാണെങ്കിലും ലക്ഷ്യം എന്താണെന്ന് പോലീസ് മനസിലാക്കികഴിഞ്ഞു. അഷ്റഫിന്റെ  ഭാര്യ സഹോദരനായ മുക്കം സ്വദേശിയും കാവന്നൂര്‍ സ്വദേശി അബ്ദുല്‍ സലാമും പ്രധാന പ്രതി അലി ഉബൈറുമായി നടത്തിയ സ്വര്‍ണ ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലിലേയ്ക്ക് എത്തിയത്. അതായത് കാവന്നൂര്‍ സ്വദേശിക്ക് കേരളത്തിലേയ്ക്ക് കടത്താനുള്ള സ്വര്‍ണം അഷ്റഫിന്റെ  ബന്ധുവായ മുക്കം സ്വദേശി ഗള്‍ഫില്‍ തടഞ്ഞുവെച്ചു. ഇതുവിട്ടുകിട്ടാന്‍ ഇടപാടിലെ മറ്റൊരു പങ്കാളിയായ അലി ഉബൈര്‍ തട്ടിക്കൊണ്ടുപോകല്‍ നടപ്പാക്കുകയായിരുന്നു. മുഹമ്മദ് അഷ്റഫിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണം തിരിച്ചുപിടിക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. പ്രതികള്‍ ആറു പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ആദ്യം അറസ്റ്റിലായ മുഹമ്മദ് ജൗഹറിന് പുറമേ ഷബീബ് റഹ്മാന്‍, മുഹമ്മദ് നാസ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

ഇരുവരും അലി ഉബൈറിന്റെ  സഹോദരങ്ങളാണ്. ഇവരില്‍ നിന്ന് മറ്റുപ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. നിലവിലെ സൂചനകളനുസരിച്ച് മൂന്ന് പ്രതികളില്‍ രണ്ട് പേര്‍ തമിഴ്നാട്ടിലേയ്ക്കും ഒരാള്‍ കര്‍ണാടകയിലേയ്ക്ക് കടന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറായി ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫാണ്. അതിനാല്‍ മൊബൈല്‍ നെറ്റ്്വര്‍ക്ക് കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴിമുട്ടിയ നിലയിലാണ്.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...