അരീക്കോട് : പരിശീലനത്തിനിടെ തണ്ടര്‍ ബോള്‍ട്ട് കമാന്‍ഡോ കുഴഞ്ഞുവീണ് മരിച്ചു. വയനാട് പുല്‍പ്പള്ളി സ്വദേശി കുമിച്ചിയില്‍ കുമാരന്‍റെ മകന്‍ സുനീഷ് (32) ആണ് മരിച്ചത്. 2012 ബാച്ച് ഐ.ആര്‍.ബി കമാണ്ടന്‍റ് ആണ്. രാവിലെ പരിശീലത്തിന് ഇടയില്‍ സുനീഷ് കുഴഞ്ഞു വിഴുകയായിരുന്നു. ഉടന്‍ തന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പരിശീലനത്തിനിടെ തണ്ടര്‍ ബോള്‍ട്ട് കമാന്‍ഡോ കുഴഞ്ഞുവീണ് മരിച്ചു
RECENT NEWS
Advertisment