തണ്ണിത്തോട്ടിൽ കൊറോണ നിരീക്ഷണത്തിലിരുന്ന പെണ്‍കുട്ടിയുടെ വീടിന് നേരേ ആക്രമണം

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട്ടിൽ കൊവിഡ് 19 നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയുടെ വീടിന് നേരേ ആക്രമണം. ചൊവ്വാഴ്ച (ഇന്ന്) രാത്രി ഒന്‍പതു മണിയോടെയായിരുന്നു സംഭവം. കല്ലേറില്‍ വീടിന്റെ ചില്ലുകള്‍ തകര്‍ന്നു. കോയമ്പത്തൂരിൽ നിന്ന് നാട്ടില്‍ മടങ്ങിയെത്തിയ പെൺകുട്ടി ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം വീട്ടിനുള്ളിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

ഇതിനിടയില്‍ പെൺകുട്ടിയുടെ അച്ഛനെ സമൂഹ മാധ്യമങ്ങളിൽ കൂടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി സമർപ്പിച്ചിരുന്നു. കൊറോണ നിരീക്ഷണവുമായി ബന്ധപ്പെട്ട്  ഫെയ്സ് ബുക്കിലൂടെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതിനെതിരെയായിരുന്നു പരാതി. ഇതിനെത്തുടര്‍ന്നുള്ള വൈരാഗ്യമാകാം അക്രമത്തിനു പിന്നിലെന്ന് കരുതുന്നു. സംഭവത്തിൽ തണ്ണിത്തോട് പോലീസ് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...