തണ്ണിത്തോട് മൂഴി തേക്കുതോട്- കരിമാൻതോട് റോഡ് നിലവാരം ഉറപ്പ് വരുത്തും ; അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ

For full experience, Download our mobile application:
Get it on Google Play

കോന്നി: ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന തണ്ണിത്തോട് മൂഴി തേക്കുതോട് കരിമാൻതോട് റോഡ് നിർമ്മാണ പ്രവർത്തി അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ പരിശോധിച്ചു. തണ്ണിത്തോട് മൂഴി തേക്ക് തോട് കരിമാൻ തോട് റോഡ് 6.76 കോടി രൂപ ചിലവിലാണ് ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നത്. തണ്ണിത്തോട് മൂഴിയിൽ നിന്നും നാല് കിലോമീറ്റർ തേക്ക് തോടു വരെ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 4.26 കോടി രൂപ ചിലവിലും തുടർന്നുള്ള രണ്ടര കിലോമീറ്റർ 2.5 കോടി രൂപ ചിലവിൽ പൊതുമരാമത്ത് നിരത്ത് വിഭാഗമാണ് നിർമ്മാണ പ്രവർത്തി നടത്തുന്നത്.

പൊതുമരാമത്ത് അധീനതയിലുള്ള രണ്ടര കിലോമീറ്റർ ഭാഗത്താണ് ഒരാഴ്ച മുമ്പ് ടാറിങ് ആരംഭിച്ചത്. ടാറിങ് ചൊവ്വാഴ്ച മുതൽ പുനരാരംഭിക്കുമെന്നും റോഡിന്റെ ഗുണനിലവാരം സംബന്ധിച്ച് ആവശ്യമായ ശാസ്ത്രീയ പരിശോധന നടത്തുമെന്നും എംഎൽഎ പറഞ്ഞു. ചൊവ്വാഴ്ച മുതൽ ആരംഭിക്കുന്ന ആദ്യ ലെയർ ടാറിങ് തണ്ണിത്തോട് മൂഴി വരെ പൂർത്തീകരിച്ചതിനു ശേഷം ദിവസങ്ങൾക്കുള്ളിൽ തന്നെ രണ്ടാം ലെയർ ടാറിങ്ങും പൂർത്തീകരിച്ച് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് എംഎൽഎ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. എംഎൽഎ യോടൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കുട്ടപ്പൻ, ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, ഗ്രാമപഞ്ചായത്തംഗം കെ ജെ ജയിംസ്, പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബി. ബിനു, അസിസ്റ്റന്റ് എൻജിനീയർ രൂപക്ക് ജോൺ എന്നിവർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോകകപ്പിൽ എതിരാളികളെ മാത്രമല്ല ‘പാമ്പുകളെയും’ പേടിക്കണം; മൈതാനത്തെ പുതിയ വില്ലനെച്ചൊല്ലി വൻ ആശങ്കയിൽ താരങ്ങൾ!

0
വാഷിങ്ടണ്‍: മത്സരങ്ങളിലെ തന്ത്രങ്ങളെയും മാത്രമല്ല, പുല്ലുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന പാമ്പിനെയും പേടിക്കേണ്ട നിലയിലാണ്...

അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പോലീസ് സ്റ്റേഷന് പുറത്ത്...

0
ജയ്പുർ: കോക്റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത...

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾ വീണ ടിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

0
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ...

വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ വാഹന വകുപ്പ്

0
തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ...