കോന്നി : തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രധാന കവാടത്തിന്റെ ഇരുമ്പു ഗേറ്റിൽ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തണ്ണിത്തോട് മുല്ലശേരി വീട്ടിൽ മോഹനൻ (58) ആണ് മരിച്ചതെന്ന് തണ്ണിത്തോട് പോലീസ് സ്ഥിരീകരിച്ചു. ഇന്ന് പുലർച്ചെയോടെയാണ് സംഭവമെന്ന് കരുതുന്നു. കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്ത് താമസിക്കുന്ന വീട്ടുകാർ ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയും ആശുപത്രി അധികൃതർ തണ്ണിത്തോട് പോലീസ് സ്റ്റേഷനിലും ജില്ലാ മെഡിക്കൽ ഓഫീസറേയും വിവരം ധരിപ്പിക്കുകകയുമായിരുന്നു. തണ്ണിത്തോട് പോലീസ് സ്ഥലത്തെത്തി നിയമ നടപടികൾ സ്വീകരിച്ചു.
പ്രത്യക്ഷ നോട്ടത്തില്‍ തന്നെ കൊലപാതകമാണെന്ന് സംശയിക്കത്തക്ക നിരവധി തെളിവുകള്‍ ഉണ്ടെങ്കിലും ഇത് ആത്മഹത്യയാണെന്ന് പോലീസ് പറയുന്നു. തൂങ്ങി മരിച്ചയാളുടെ കഴുത്തിലെ കുരുക്ക് മുറുകിയിട്ടില്ലെന്ന് വ്യക്തമായി കാണാം. തന്നെയുമല്ല ഇരുകാലുകളും നിലത്ത് മുട്ടിയ നിലയിലുമാണ്. തൂങ്ങി മരിക്കുമ്പോള്‍ കാട്ടുന്ന വെപ്രാളത്തിന്റെ ലക്ഷണങ്ങളോ ഗേറ്റിന്റെ വാതിലുകള്‍ തമ്മില്‍ കൂട്ടിമുട്ടുന്ന ശബ്ദമോ കേട്ടതായി സമീപവാസികള്‍ പറയുന്നില്ല. തന്നെയുമല്ല ആത്മഹത്യ ചെയ്യുവാന്‍ കേവലം എഴടിയോളം മാത്രം ഉയരമുള്ള ഇരുമ്പു ഗേറ്റ് തെരഞ്ഞെടുത്തുവെന്നതിലും സംശയം നിലനില്‍ക്കുന്നു.