തണ്ണിത്തോട് വിഷയം ; എസ്.പി ഓഫീസിനു മുമ്പില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ സമരം ; അറസ്റ്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തണ്ണിത്തോട്ടില്‍ ഹൗസ് ക്വാറന്‍റെയിനില്‍ കഴിഞ്ഞ പെണ്‍കുട്ടിക്കെതിരെ തണ്ണിത്തോട് പോലീസ് എടുത്ത കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് ചീഫ് ആഫീസിനു മുമ്പില്‍ സത്യാഗ്രഹം അനുഷ്ഠിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയില്‍ ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

4 പേര്‍ മാത്രമാണ് സമരരംഗത്ത് ഉണ്ടായിരുന്നത്. നിയമപരമായാണ് നേതാക്കള്‍ സത്യാഗ്രഹത്തിനെത്തിയത്. തണ്ണിത്തോട്ടിലെ ഇരയായ പെണ്‍കുട്ടിയുടെ സംരക്ഷണത്തിനു ഡി.സി.സി ഏതറ്റംവരെയും പോകുമെന്ന് ബാബു ജോര്‍ജ്ജ് പറഞ്ഞു. പെണ്‍കുട്ടിക്കെതിരെ എടുത്ത കേസിനെ നിയമപരമായി നേരിടുന്നതിനു ലോയേഴ്സ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് അഡ്വ. എബ്രഹാം മാത്യു പനച്ചമൂട്ടില്‍, ഡി.സി.സി സെക്രട്ടറി അഡ്വ. വി. ആര്‍ സോജി എന്നിവരെ ഡി.സി.സി ചുമതലപ്പെടുത്തിയതായും ബാബു ജോര്‍ജ്ജ് പറഞ്ഞു. തണ്ണിത്തോട് പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ അന്വേഷണച്ചുമതയില്‍നിന്നു മാറ്റിനിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസ് പിന്‍വലിക്കുവാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി ഡി.സി.സി രംഗത്തിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി കേസ് പ്രതികളുടെ ഓണാഘോഷം ; വീഴ്ച വരുത്തിയ 6 പൊലീസുകാരെ എആർ ക്യാമ്പിലേക്ക്...

0
തിരുവനന്തപുരം : മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിലെ ഇ ഡി കേസ്...

ആശുപത്രിയിലെ വെന്റിലേറ്റർ പൊട്ടിത്തെറിച്ച് തീപിടിത്തം ; മൂന്ന് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

0
അമരാവതി : മഹാരാഷ്ട്രയിലെ അമരാവതിയിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തത്തെ തുടർന്ന് മൂന്ന്...

സിംഗിൾസ് വിജയികൾക്ക് 52 കോടി രൂപ സമ്മാനം ; യു.എസ് ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ...

0
ന്യൂയോർക്ക് : യു.എസ്. ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ വൻ വർധന. മൊത്തം...

ഓണപ്പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
ശബരിമല : ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട തിങ്കളാഴ്ച വൈകീട്ട്...