കോന്നി : കടുവാ പേടിയില്‍ ഇരിക്കുന്ന തണ്ണിത്തോട്ടില്‍ പെരുമ്പാമ്പും ഇറങ്ങി. ഇന്ന് മേടപ്പാറയിൽ ആടിനെ പെരുമ്പാമ്പ് ചുറ്റി വരിഞ്ഞ് കൊന്നു. ഇന്ന് ഉച്ചയോടെ ആണ് സംഭവം നടന്നത്. മേടപ്പാറ സ്വദേശി വിനോദിന്റെ ആടിനെയാണ് പെരുമ്പാമ്പ് കൊന്നത്. പറമ്പിൽ മേയാൻ വിട്ടിരുന്ന ആടുകളിൽ ഒന്നിനെയാണ് പെരുമ്പാമ്പ് വിഴുങ്ങിയത്. ഈ സമയം മറ്റ് ആടുകൾ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ എത്തിയപ്പോഴേക്കും പകുതി വിഴുങ്ങിയ ആടിനെ ഉപേക്ഷിച്ച് പാമ്പ് രക്ഷപെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
തണ്ണിത്തോട്ടില്‍ കടുവക്ക് പിന്നാലെ പെരുമ്പാമ്പും ; മേടപ്പാറയിൽ ആടിനെ പെരുമ്പാമ്പ് കൊന്നു
RECENT NEWS
Advertisment