കോന്നി : തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിൽ അനുമതി ഇല്ലാതെ കല്ല് പൊട്ടിക്കുന്ന സംഭവങ്ങൾ വ്യാപകമാകുന്നു. പട്ടയം ലഭിക്കാത്ത ഭൂമിയിൽ നിന്നടക്കമാണ് വൻതോതിൽ പാറ പൊട്ടിച്ച് കടത്തുന്നത്. പട്ടയം ഇല്ലാത്ത ഭൂമിയിൽ നിന്നാണ് കൂടുതലും കല്ല് കയറ്റി കൊണ്ട് പോകുന്നത്. തണ്ണിത്തോട് ഓർത്തഡോക്സ് പള്ളിക്ക് സമീപത്ത് വലിയ തോതിൽ ആണ് ഇത്തരത്തിൽ കഴിഞ്ഞ ദിവസങ്ങളിലും പാറ പൊട്ടിച്ച് കടത്തിയത്.
സ്ഥലം കോന്നി തഹൽസീദാർ സ്ഥലം സന്ദർശിച്ചു എങ്കിലും നടപടികൾ മുന്നോട്ട് പോകുന്നില്ല. പഞ്ചായത്തിന്റെ പല സ്ഥലങ്ങളിൽ നിന്നും ലോഡ് കണക്കിന് പാറയാണ് പൊട്ടിച്ച് കടത്തുന്നത്. വീട് വെക്കുന്നതിന്റെ മറവിലാണ് കൂടുതലും പാറ കടത്തുന്നത്. വിഷയത്തിൽ വില്ലേജ്, പോലീസ് അധികൃതരും മെയിനിങ് ആൻഡ് ജിയോളജി വകുപ്പ് അധികൃതരും മൗനം പാലിക്കുന്നതായും പൊതു ജനങ്ങൾക്ക് ആക്ഷേപമുണ്ട്.
പഞ്ചായത്തിന്റെ പല ഭാഗത്തും പൊട്ടിച്ച് കടത്തുന്ന കല്ലുകൾ പഞ്ചായത്തിന്റെ പുറത്തുള്ള നിർമ്മാണ പ്രവർത്തങ്ങൾക്ക് വിനിയോഗിക്കുകയാണ് ചെയ്യുന്നതെന്നും ഈ തരത്തിൽ ലക്ഷകണക്കിന് രൂപയാണ് കല്ല് പൊട്ടിച്ച് കൊണ്ടുപോകുന്നവർ നേടുന്നതെന്നും ആക്ഷേപമുണ്ട്. തണ്ണിതോടിന്റെ വിവിധ പ്രദേശങ്ങളായ തേക്കുതോട്, തണ്ണിത്തോട്, കരിമാൻതോട് തുടങ്ങി പല സ്ഥലങ്ങളിലും പാറ പൊട്ടിച്ച് കടത്തുന്നതായാണ് പറയുന്നത്.
മുൻപും തണ്ണിത്തോട് പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും പാറ പൊട്ടിച്ച് കടത്തിയത് അധികൃതരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. പലപ്പോഴും പൊതുജനങ്ങൾ നോക്കി നിൽക്കുമ്പോൾ ആണ് പാറ പൊട്ടിച്ച് കടത്തി കൊണ്ട് പോകുന്നത്. എന്നാൽ ബന്ധപ്പെട്ട അധികൃതർ മൗനം പാലിക്കുന്നു എന്നും ആക്ഷേപം ഉയരുന്നു. വനമേഖലയായ തണ്ണിതോട് പഞ്ചായത്തിൽ സാധാരണക്കാരായ ആളുകൾക്ക് സ്വന്തം പട്ടയ ഭൂമിയിൽ നിൽക്കുന്ന മരങ്ങൾ പോലും മുറിക്കാൻ അനുവാദമില്ലാത്തിടത്ത് ആണ് പട്ടയം പോലും ഇല്ലാത്ത ഭൂമിയിൽ നിന്നും അനധികൃതമായി പാറ പൊട്ടിച്ച് കടത്തി കൊണ്ട് പോകുന്നത്. ഒറ്റ പാറമടകൾ പോലുമില്ലാത്ത തണ്ണിത്തോട് പഞ്ചായത്തിൽ ആധുനിക മിഷീനുകൾ ഉപയോഗിച്ച് ആണ് പാറ പൊട്ടിച്ച് കടത്തുന്നത്. രാത്രിയിലും പകലും ഒരുപോലെ നടക്കുന്ന പാറ കടത്തലിനു തടയിടാൻ ബന്ധപ്പെട്ട അധികൃതർക്ക് കഴിയുന്നില്ല എന്നും പരാതി ഉയരുന്നുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































