തണ്ണിത്തോട് പ്ലാന്റേഷൻ എസ്റ്റേറ്റിൽ ഇനി വിയറ്റ്നാം ചക്കയും വിളയും

For full experience, Download our mobile application:
Get it on Google Play

കോന്നി : റബർ വില തകർച്ചയെ മറികടക്കുവാൻ വെത്യസ്തമായ കൃഷിരീതികൾ അവലംബിക്കുകയാണ് പ്ലാന്റേഷൻ കോർപറേഷൻ. ഇതിന്റെ ഭാഗമായി തേനൂറും മധുരവും സ്വാദുമായി തണ്ണിത്തോട് എസ്റ്റേറ്റിൽ കായ്ച്ച സൂപ്പർ ഏർലി പ്ലാവാണ് ഇപ്പോഴത്തെ താരം. രണ്ടുവർഷം മുൻപാണ് പ്ലാന്റേഷൻ ഓഫീസ് പരിസരത്ത് പ്ലാവ് നട്ടത്. ഒരാൾ പൊക്കത്തിൽ വളർന്ന പ്ലാവിന്റെ തായി താടിയിലും ചില്ലകളിലുമാണ് ചക്ക കായിച്ചുതുടങ്ങിരിക്കുന്നത്. ചക്ക വിളയുന്നതോടെ കുരു കിളിർപ്പിച്ച് മാതൃമരത്തിലെ മുകുളത്തിൽ നിന്ന് ബഡ് ചെയ്ത് മികച്ച തൈകൾ ഉത്പാദിപ്പിക്കുവാനാണ് കോർപറേഷൻ തീരുമാനം.

പരീക്ഷണാടിസ്ഥാനത്തിൽ ഇവ എസ്റ്റേറ്റിൽ കൃഷി ചെയ്യും. എസ്റ്റേറ്റ് ഓഫീസ് പരിസരത്ത് നാലുവർഷം മുൻപ് പരീക്ഷണാടിസ്ഥാനത്തിൽ അഞ്ഞൂറ് കറുവപ്പട്ട തൈകൾ നട്ടുപിടിപ്പിച്ചിരുന്നു. ഇതും വിളവെടുപ്പിന് പാകമായിട്ടുണ്ട്.എസ്റ്റേറ്റ് ഭൂമിയിൽ കവുങ്ങ്, തെങ്ങ്, മലേഷ്യൻ റമ്പൂട്ടാൻ, ഫാഷൻ ഫ്രൂട് തൈകൾ എന്നിവയും നട്ടുപിടിപ്പിക്കും. കല്ലാറിന്റെ തീരത്തോട് ചേർന്ന് രണ്ടു ഹെക്ടറിൽ 2500 കറുവപ്പട്ട തൈകളും മംഗള ഇനത്തിൽപെട്ട കമുകിൻ തൈകളും നടും. ചീമേനി എസ്റ്റേറ്റിലെ നാടുകാണിയിൽ നിന്ന് കറുവപ്പട്ട തൈകൾ എത്തിച്ചു വില്പനയും നടത്തുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...