ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് സ്വകാര്യ ലാബുകളിലും ആന്റിജന്‍ പരിശോധന സൗജന്യo

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് സ്വകാര്യ ലാബുകളിലും ആന്റിജന്‍ പരിശോധന സൗജന്യമായി നടത്താം. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന രോഗലക്ഷണമുള്ളവരെയാണ് സൗജന്യമായി പരിശോധിക്കുക. സര്‍ക്കാര്‍ ലാബുകളില്‍ കാലതാമസമുണ്ടാവുമെങ്കില്‍ സര്‍ക്കാര്‍ അംഗീകരിച്ച സ്വകാര്യ ലാബുകളില്‍ പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കാം.

സ്വകാര്യ ആശുപത്രികളിലും ലാബുകളിലും 625 രൂപയാണ് ആന്റിജന്‍ പരിശോധനയ്ക്ക്‌ ഈടാക്കുന്നത്. ഈ തുക ദുരന്ത നിവാരണ ഫണ്ടില്‍ നിന്നു നല്‍കാനാണ് ഉത്തരവ്. കോവിഡ് മുന്‍നിര പ്രതിരോധ പ്രവര്‍ത്തകര്‍ക്കും സൗജന്യ പരിശോധന നടത്താം. ഇതിനായി ജില്ലാ കളക്ടര്‍മാര്‍ നടപടിയെടുക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. രോഗലക്ഷണമുള്ളവരിലെ പരിശോധന വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവ്. പനി, ചുമ, തൊണ്ടവേദന, ശ്വാസംമുട്ടല്‍, രുചിയും മണവും നഷ്ടപ്പെടല്‍, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളുള്ള ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സ്വകാര്യ ലാബുകളിലും സൗജന്യമായി ആന്റിജന്‍ പരിശോധന നടത്താന്‍ നിര്‍ദ്ദേശിക്കാം. ഇതിന് ജില്ലാ കളക്ടര്‍മാര്‍ ക്രമീകരണം ഒരുക്കണമെന്ന് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി.

സര്‍ക്കാര്‍ ലാബുകളിലെ തിരക്കും സ്വകാര്യ ലാബുകളിലെ നിരക്കും കാരണം പരിശോധനക്ക് വിമുഖത കാണിക്കുന്നവരെ ആകര്‍ഷിക്കാന്‍ കൂടിയാണ് നടപടി. ആരോഗ്യം, പോലീസ്, റവന്യൂ, സിവില്‍ സപ്ലൈസ് തുടങ്ങിയ വകുപ്പുകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കും ആശാ പ്രവര്‍ത്തകര്‍ക്കും വളന്റിയര്‍മാര്‍ക്കും ഇത്തരത്തില്‍ പരിശോധന സൗജന്യമായി നടത്താം.

ഓരോ ജില്ലയിലും പ്രതിദിനം ബി.പി.എല്‍ വിഭാഗത്തിലെ 60 വയസിലേറെ പ്രായമായവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, പോഷകാഹാരക്കുറവുള്ള കുട്ടികള്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ തുടങ്ങി 100 പേര്‍ക്കു വീതം ആന്റിജെന്‍ പരിശോധന നടത്തണം.

സര്‍ക്കാര്‍ ലാബുകളില്‍ കാലതാമസമുണ്ടാവുമെങ്കില്‍ സര്‍ക്കാര്‍ അംഗീകരിച്ച സ്വകാര്യ ലാബുകളില്‍ പരിശോധന നടത്താം. സ്വകാര്യ ആശുപത്രികളിലും ലാബുകളിലും 625 രൂപയാണ് ആന്റിജന്‍ പരിശോധനയ്ക്ക് ഈടാക്കുന്നത്. ഈ തുക ദുരന്ത നിവാരണ ഫണ്ടില്‍ നിന്നു നല്‍കാനാണ് ഉത്തരവ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...

പാറ്റകളല്ലാത്തവർ പ്രതികരിക്കൂ എന്ന് വി.സി മോഹനൻ കുന്നുമ്മൽ; പ്രതികരിക്കാതെ വിദ്യാര്‍ഥികള്‍

0
തിരുവനന്തപുരം: പാറ്റകളല്ലാത്തവര്‍ ശബ്ദം ഉയര്‍ത്തണമെന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍...

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

0
തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ...