പത്തനംതിട്ടയില്‍ ഇന്ന് 183 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – നവംബര്‍ 06

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 183 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 161 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 48 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (പറക്കോട്) 1
2 പന്തളം (തോന്നല്ലൂര്‍, പന്തളം, മുടിയൂര്‍കോണം) 5
3 പത്തനംതിട്ട (പത്തനംതിട്ട, കുലശേഖരപതി) 4
4 തിരുവല്ല (മുത്തൂര്‍, മതില്‍ഭാഗം, ആഴിയിടത്തുചിറ, ചുമത്ര, തിരുമൂലപുരം) 16
5 ആറന്മുള (ആറന്മുള, എരുമക്കാട്, കോട്ട, നീര്‍വീളാകം) 7
6 അരുവാപുലം (വടക്കേക്കര, ഊട്ടൂപ്പാറ) 2
7 അയിരൂര്‍ (അയിരൂര്‍, വെളളിയറ, ചെറുകോല്‍പ്പുഴ, തേക്കുങ്കല്‍) 8
8 ചെറുകോല്‍ (ചെറുകോല്‍) 3
9 ചിറ്റാര്‍ 1
10 ഏറത്ത് (ഏറത്ത്) 3
11 ഏനാദിമംഗലം (ഏനാദിമംഗലം) 3
12 ഇരവിപേരൂര്‍ (വളളംകുളം, ഈസ്റ്റ് ഓതറ, നെല്ലിമല, ഇരവിപേരൂര്‍) 19
13 ഏഴംകുളം (ഏഴംകുളം, ഏനാത്ത്) 2
14 കടമ്പനാട് 1
15 കല്ലൂപ്പാറ (കല്ലൂപ്പാറ) 2
16 കവിയൂര്‍ (മുണ്ടിയപ്പളളി, കവിയൂര്‍) 3
17 കൊടുമണ്‍ (അങ്ങാടിക്കല്‍ നോര്‍ത്ത്, ഐക്കാട്) 3
18 കോയിപ്രം (കുറവന്‍കുഴി, പുല്ലാട്) 2
19 കലഞ്ഞൂര്‍ 1
20 കോന്നി (കോന്നി, വകയാര്‍) 2
21 കോഴഞ്ചേരി (കോഴഞ്ചേരി, തെക്കേമല) 3
22 കോയിപ്രം 1
23 കുളനട (കൈപ്പുഴ, മാന്തുക) 6
24 കുന്നന്താനം (പാലയ്ക്കാത്തകിടി, ആഞ്ഞിലിത്താനം, കുന്നന്താനം) 6
25 കുറ്റൂര്‍ (വെസ്റ്റ് ഓതറ, കുറ്റൂര്‍) 10
26 മലയാലപ്പുഴ (ഏറം, മലയാലപ്പുഴ, കുമ്പളാംപൊയ്ക) 7
27 മല്ലപ്പുഴശേരി (പുന്നയ്ക്കാട്, നെല്ലിക്കാല) 3
28 നെടുമ്പ്രം (പൊടിയാടി, കല്ലൂങ്കല്‍) 4
29 നിരണം (നിരണം) 2
30 ഓമല്ലൂര്‍ (പന്ന്യാലി, വാഴമുട്ടം) 3
31 പളളിക്കല്‍ (പളളിക്കല്‍, ഇളംപ്പളളില്‍, പഴകുളം) 9
32 പന്തളം-തെക്കേക്കര 1
33 പെരിങ്ങര (പെരിങ്ങര) 2
34 പ്രമാടം (ഇളകൊളളൂര്‍) 4
35 പുറമറ്റം 1
36 റാന്നി (പാലച്ചുവട്, റാന്നി) 4
37 റാന്നി-പഴവങ്ങാടി (പഴവങ്ങാടി) 3
38 റാന്നി-അങ്ങാടി (പുല്ലൂപ്രം, അങ്ങാടി) 6
39 സീതത്തോട് 1
40 തണ്ണിത്തോട് (തണ്ണിത്തോട്) 2
41 തോട്ടപ്പുഴശേരി (തോട്ടപ്പുഴശേരി, കോളഭാഗം) 4
42 വടശേരിക്കര (വടശേരിക്കര) 2
43 വളളിക്കോട് (വാഴമുട്ടം, വളളിക്കോട്) 3
44 വെച്ചൂച്ചിറ (വെച്ചൂച്ചിറ) 6
45 മറ്റ് ജില്ലക്കാര്‍ 2

ജില്ലയില്‍ ഇതുവരെ ആകെ 16216 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 12768 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ നാലു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ ഒരാളുടെ മരണം മറ്റ് രോഗത്തിന്റെ സങ്കീര്‍ണതകള്‍ മൂലമാണ്.

1) ചിറ്റാര്‍ സ്വദേശിനി (84) നവംബര്‍ മൂന്നിന് സ്വവസതിയില്‍വച്ച് മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവപരിശോധനയില്‍ നവംബര്‍ ആറിന് രോഗബാധ സ്ഥിരീകരിച്ചു.

2) നവംബര്‍ അഞ്ചിന് രോഗബാധ സ്ഥിരീകരിച്ച കുറ്റപ്പുഴ സ്വദേശി (74) നവംബര്‍ അഞ്ചിന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.

3) ഒക്ടോബര്‍ 16ന് രോഗബാധ സ്ഥിരീകരിച്ച പഴകുളം സ്വദേശിനി (76) നവംബര്‍ അഞ്ചിന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.

4)ഒക്ടോബര്‍ 21ന് രോഗബാധ സ്ഥിരീകരിച്ച പെരിങ്ങനാട് സ്വദേശി (78)ഒക്ടോബര്‍ 27ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.

നവംബര്‍ മൂന്നിന് കോവിഡ് മരണത്തിന്റെ കണക്കില്‍ ഉള്‍പ്പെടുത്തിയ തിരുവല്ല സ്വദേശിയുടെ (73) മരണകാരണം കോവിഡ്-19 മൂലമല്ലായെന്ന് വിദഗ്ധ പരിശോധനയില്‍ വ്യക്തമായി.

കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 98 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ ഏഴു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 196 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 14140 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1971 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1827 പേര്‍ ജില്ലയിലും 144 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 115
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 103
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 73
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 70
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 124
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 70
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 41
8 ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി 27
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 38
10 നെടുമ്പ്രം സിഎഫ്എല്‍ടിസി 23
11 ഗില്‍ഗാല്‍ താല്‍ക്കാലിക സിഎഫ്എല്‍ടിസി 58
12 മല്ലപ്പളളി സിഎഫ്എല്‍ടിസി 44
13 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 834
14 സ്വകാര്യ ആശുപത്രികളില്‍ 112
ആകെ 1732
ജില്ലയില്‍ 12585 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1907 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3892 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 81 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 139 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 18384 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 102802, 789, 103591.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 75459, 1263, 76722.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയ പരിശോധന) 345, 199, 544.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 3317, 16, 3333.
6 സി.ബി.നാറ്റ് പരിശോധന 189, 1, 190.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 182597, 2268, 184865.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1160 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3428 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1805 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.60 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.13 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 48 കോളുകളും  ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 113 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1199 കോളുകള്‍ നടത്തുകയും 13 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചികിത്സാപ്പിഴവോ അതോ കൊടും ക്രൂരതയോ? മരുന്നിന് പകരം ഫോർമാലിൻ കുത്തിവച്ചു; മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

0
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപാൽ എയിംസ് ആശുപത്രിയിൽ നഴ്സിന്റെ ഗുരുതരമായ അനാസ്ഥയെത്തുടർന്ന് മൂന്ന്...

ഖമേനിയുടെ വിടവാങ്ങൽ; സംസ്കാരം അടുത്ത മാസം ഒൻപതിന്, ഇറാനിൽ കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ

0
തെഹ്റാൻ: യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി...

ഒറ്റപ്പാലത്ത് പാഠപുസ്തക വിതരണം വൈകിയെന്ന പരാതി

0
പാലക്കാട്: പാഠപുസ്തക വിതരണം വൈകിയെന്ന പരാതിയില്‍ നടപടി. ഒറ്റപ്പാലം ഈസ്റ്റ് ഗവണ്‍മെന്റ്...

സ്ത്രീകൾക്ക് ഫ്രീ യാത്രയ്ക്കുള്ള ടിക്കറ്റ് റെഡി; കെ.എസ്.ആർ.ടി.സി ബസുകളിൽ സ്റ്റെൻസിൽ അടിക്കൽ ആരംഭിച്ചു

0
തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍സി ബസുകളില്‍ സ്റ്റെന്‍സില്‍...