തണ്ണിത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം അടച്ചുപൂട്ടലിലേക്ക് – ആരോഗ്യമന്ത്രിയുടെ സ്വന്തം ജില്ല നമ്പര്‍ വണ്‍

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് : ആരോഗ്യ മേഖലയില്‍ ഉയര്‍ന്ന പുരോഗതിയും ആധുനിക സംവിധാനങ്ങളും സംസ്ഥാനത്ത് നടപ്പാക്കി എന്ന് സംസ്ഥാനത്തെ ആരോഗ്യ മന്ത്രിയും പത്തനംതിട്ട ജില്ലക്കാരിയുമായ മന്ത്രി വീണ ജോര്‍ജ്ജ് അവകാശപ്പെടുമ്പോള്‍ ആരും തിരിഞ്ഞു നോക്കാതെ  കിടക്കുന്ന ഒരു കുടുംബാരോഗ്യ കേന്ദ്രമുണ്ട്, മലയോര മേഖലയായ തണ്ണിത്തോട്ടില്‍. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ ആശുപത്രിയോടുള്ള അവഗണന. ആശുപത്രിയിലേക്ക് കയറുവാന്‍ നല്ലൊരു റോഡ്‌ പോലും ഇല്ലാതെ വന്നതോടെ ആശുപത്രിയിലെ സേവനം മതിയാക്കി പോവുകയാണ് ഇവിടുത്തെ ഡോക്ടര്‍മാരും ജീവനക്കാരും.

കഴിഞ്ഞ ഒരാഴ്ച മുന്‍പാണ് ആശുപത്രിയിലേക്കുള്ള പൊട്ടിപ്പൊളിഞ്ഞ വഴിയില്‍ വാഹനം അപകടത്തില്‍പ്പെട്ട് ഒരു ഡോക്ടറുടെ എല്ലുകള്‍ക്ക് പൊട്ടല്‍ സംഭവിച്ചത്. ഇതോടെ ആകെയുണ്ടായിരുന്ന ഡോക്ടര്‍മാരില്‍ ഒരാളുടെ സേവനം നിലച്ചു. മറ്റുള്ളവര്‍ വിവിധ കാരണങ്ങളാല്‍ അവധിയിലുമാണ്. താത്‌കാലികമായി വന്ന ഒരേ ഒരു ഡോക്ടര്‍ മാത്രമാണ് നിലവിലുള്ളത്. നൂറിലധികം രോഗികള്‍ ദിവസേന വന്നുപോകുന്ന ആശുപത്രിയില്‍ ഇവരെ മുഴുവന്‍ പരിചരിക്കേണ്ട ബാധ്യത ഒരു വനിതാ ഡോക്ടര്‍ക്കാണ്. തുടര്‍ പഠനത്തിനായി ഇവരും ഇവിടെ നിന്ന് പോകുമെന്ന് കേള്‍ക്കുന്നു. അങ്ങനെ എങ്കില്‍ തണ്ണിത്തോട് കുടുംബാരോഗ്യകേന്ദ്രം പൂട്ടേണ്ടി വരുമോ എന്ന ഭയവും അധികൃതര്‍ക്കുണ്ട്. ജീവനക്കാരുടെ കുറവ് മൂലം ഉച്ചവരെ മാത്രമാണ് ഇപ്പോള്‍ ചികിത്സയുള്ളത്. അതിനാല്‍ ഇവിടെ എത്തുന്ന മുഴുവന്‍പേര്‍ക്കും ചികിത്സ ലഭിക്കുന്നില്ല. ഞായറാഴ്ചകള്‍ അവധിയുമാണ്. ഞായറാഴ്ച അസുഖം ഒന്നും വരരുതേ എന്നാണ് തണ്ണിത്തോടുകാരുടെ പ്രാര്‍ഥന.

സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി 2019 ഓഗസ്റ്റിലാണ് തണ്ണിത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയത്. ഇതോടെ രാവിലെ 9 മുതല്‍ 6 വരെ ഓ.പി സേവനം ലഭിക്കും എന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാര്‍. ഉച്ചകഴിഞ്ഞ് സേവനം ലഭിക്കാതെ വന്നതോടെ തണ്ണിത്തോട് പഞ്ചായത്തിന്റെ ഉള്‍ പ്രദേശങ്ങളില്‍ താമസിക്കുന്നവരാണ് ഏറെയും ബുദ്ധിമുട്ടുന്നത്. ഏകദേശം മുപ്പത് കിലോമീറ്റര്‍ ദൂരെ നിന്ന് വരുന്ന ഇവര്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ പലപ്പോഴും ഡോക്ടര്‍ ഇല്ലെന്ന മറുപടിയായിരിക്കും കേള്‍ക്കുക. തണ്ണിത്തോട് കുടുംബാരോഗ്യകേന്ദ്രത്തോടുള്ള അവഗണ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍  തയ്യാറാകണമെന്നും കോന്നി എം.എല്‍.എയും ആരോഗ്യമന്ത്രിയും ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ നിര്‍ണായക സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് മുതല്‍

0
തിരുവനന്തപുരം: സിപിഎമ്മിന്റെ നിര്‍ണായക സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് മുതല്‍. വിശാല...

ഓൺലൈൻ ടാക്സി ഡ്രൈവർ എന്ന വ്യാജേന ക്ഷേത്രങ്ങളിലും പള്ളിയിലും മോഷണം ; മൂന്നുപേർ പിടിയിൽ

0
തൊടുപുഴ : ഓൺലൈൻ ടാക്സി ഓടുന്നതിന്റെ മറവിൽ ക്ഷേത്രങ്ങളിലും പള്ളിയിലും മോഷണം...

സംവിധായകൻ ആർ. ശരത് അന്തരിച്ചു

0
കൊച്ചി : മലയാള ചലച്ചിത്ര സംവിധായകൻ ആർ. ശരത് (63) അന്തരിച്ചു....

അട്ടപ്പാടിയിൽ ഭവാനിപ്പുഴയോരത്ത് മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം ; അന്വേഷണം ഊർജിതമാക്കി പോലീസ്

0
അട്ടപ്പാടി: അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ...