സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷം ; തണ്ണിത്തോട് റോഡിൽ വീണ്ടും ഓയിൽ ; വാഹനങ്ങൾ തെന്നി വീണ് യാത്രക്കാർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് റോഡിൽ ഓയിൽ ചോർന്നതിനെ തുടർന്ന് ഇരുചക്ര വാഹനങ്ങൾ തെന്നി വീണ് യാത്രക്കാർക്ക് പരുക്ക്. കഴിഞ്ഞ ദിവസം രാവിലെ എലിമുള്ളുംപ്ലാക്കലിനും ഞള്ളൂരിനും ഇടയിലെ വളവിലായിരുന്നു സംഭവം. റോഡിൽ മൂന്ന് ഇടങ്ങളിലായി ഓയിൽ വീണതിനെ തുടർന്ന് തണ്ണിത്തോട് സ്വദേശികളായ ഇരുചക്ര വാഹന യാത്രക്കാർ തെന്നി വീഴുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കോന്നിയിൽ നിന്ന് ഫയർഫോഴ്സ് അധികൃതർ എത്തി ഓയിൽ വീണ ഭാഗത്ത് അറക്കപ്പൊടി ഇട്ട് ഘർഷണം വരുത്തിയെങ്കിലും പിന്നീട് ഇതിന് മുകളിൽ ആരോ മണൽ വാരി വിതറിയതിനെ തുടർന്ന് പിന്നീട് വന്ന വാഹനങ്ങൾ തെന്നി വീണു.  ഇതിനെത്തുടര്‍ന്ന്  രണ്ടാമതും ഫയർഫോഴ്സ് സ്ഥലത്തെത്തി റോഡ് കഴുകി വൃത്തിയാക്കി.

തുടർച്ചയായി റോഡിലെ വളവുകളിലാണ് ഓയിൽ വീഴുന്നത്. ഇത് മനപൂർവ്വം ആരോ ചെയ്യുന്നു എന്നാണ് ഫയർഫോഴ്സിൻ്റെയും നാട്ടുകാരുടെയും സംശയം. ഇത് സ്ഥിരീകരിക്കുവാൻ സ്ഥിരമായി ഓയിൽ ചോർച്ച ഉണ്ടാകുന്ന സ്ഥലങ്ങളിൽ സി സി ടി വി സ്ഥാപിക്കണമെന്നും അല്ലെങ്കിൽ രാത്രികാല പരിശോധനകൾ ശക്തമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...