വെള്ളാപ്പള്ളി നടേശന്റെ പൊയ്മുഖം സമൂഹം തിരിച്ചറിയണം ; തന്ത്രി മണ്ഡലം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അഴിമതികളില്‍നിന്നും ജനശ്രദ്ധ തിരിക്കാന്‍ ബ്രാഹ്മണരേയും പൂണൂലിനേയും ആക്ഷേപിയ്ക്കുന്ന വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കുന്നത് അവസാനിപ്പിയ്ക്കണമെന്ന് തന്ത്രി മണ്ഡലം സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.
ശബരിമലയിലെ ശാന്തി അവകാശം ഈഴവര്‍ക്കായിരുന്നു എന്ന് വരുത്താന്‍ വ്യാജചെമ്പോല ഉണ്ടാക്കിയതും തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ അബ്രാഹ്മണരെക്കൊണ്ട് ബ്രാഹ്മണരുടെ കാലുകഴുകിക്കുന്നു എന്ന വ്യാജവാര്‍ത്ത സൃഷ്ടിച്ചതും ജനം മറന്നിട്ടില്ല.

1970 കളില്‍ പ്രാക്കുളം ഭാസി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലത്ത് നിര്‍ത്തലാക്കിയതാണ് ക്ഷേത്ര പ്രവേശനത്തിന് പുരുഷന്മാര്‍ ഷര്‍ട്ട് ധരിക്കാന്‍ പാടില്ല എന്ന വ്യവസ്ഥ. നിര്‍ത്തലാക്കിയ ആചാരം പൊക്കിയെടുത്ത് വീണ്ടും സമൂഹത്തില്‍ ജാതിസ്പര്‍ദ്ധ ഉണ്ടാക്കുവാന്‍ ശ്രമിയ്ക്കുന്ന വെള്ളാപ്പള്ളി നടേശന്റെ പൊയ്മുഖം സമൂഹം തിരിച്ചറിയണം.

ഒരുകാലത്ത് കുടുമ്മയും പൂണൂലും കത്തിച്ചെരിയ്ക്കണമെന്ന് ആഹ്വാനം ചെയ്തവര്‍ ഇപ്പോള്‍ സ്വന്തം അണികളെ പൂണൂലിടീച്ച് ആര്‍ജ്ജിത ബ്രാഹ്മണരെന്ന ഇല്ലാത്ത ജാതി സൃഷ്ടിക്കുന്ന വിരോധാഭാസം സമൂഹത്തിന് ബോധ്യമുള്ളതാണ്. ജാതിപറഞ്ഞ് മന്ത്രി, എം.എല്‍.എ, ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ പിടിച്ചുവാങ്ങിയിട്ടുള്ളത് ബ്രാഹ്മണരല്ല എന്ന സത്യം പൊതു സമൂഹം തിരിച്ചറിയണം.

എന്തിനും ബ്രാഹ്മണരെ ആക്ഷേപിയ്ക്കുന്നതില്‍നിന്നും സമുദായ- രാഷ്ട്രീയ നേതാക്കള്‍ പിന്തിരിയണമെന്ന് തന്ത്രി മണ്ഡലം നേതൃയോഗം അഭ്യര്‍ത്ഥിച്ചു. നേതൃയോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ .വി.ആര്‍ .നമ്പൂതിരി , വെെസ് പ്രസിഡന്റ് വി.എസ് വിഷ്ണു നമ്പൂതിരി , ജനറല്‍ സെക്രട്ടറി എസ് .രാധാകൃഷ്ണന്‍ പോറ്റി, ജോയിന്റ് സെക്രട്ടറി കെ.പി.വിഷ്ണു നമ്പൂതിരി , ട്രഷറര്‍. എസ് .ഗണപതി പോറ്റി ,പി.ആര്‍ .ഓ.കെ.പുരുഷോത്തമന്‍ നമ്പൂതിരി ,രജിസ്ട്രാര്‍ ദിലീപന്‍ നാരായണന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞത്തെ പരിപാടി ബിജെപി ബഹിഷ്കരിച്ചതായി അറിവില്ലെന്ന് വി മുരളീധരൻ

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ കയറ്റുമതി- ഇറക്കുമതി പ്രവർത്തനങ്ങളുടെ...

എഥ്നോൾ നയം തിരിച്ചടിയായി : പഞ്ചസാരയുടെ വില കൂടുന്നു ; ഇറക്കുമതി തീരുവ കുറയ്ക്കാൻ...

0
ക്രൂഡ് ഇറക്കുമതിച്ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ എഥ്നോൾ മിശ്രിതപദ്ധതി വിപണിയിൽ...

എൻ ഡി എയുടെ ഭാഗമാകാനുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം നിരസിച്ച് അഭിജീത് ദിപ്കെ

0
ന്യൂഡൽഹി : എൻ ഡി എയുടെ ഭാഗമാകാനുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം...

ഇറാനുമായുള്ള മുഴുവൻ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് യുഎഇ

0
അബുദാബി: ഇറാനിൽ നിന്ന് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സമുദ്ര ഗതാഗതത്തെ...