തിരുവനന്തപുരം : കേരളത്തിലെ ക്ഷേത്രങ്ങളിൽ ദേവസ്വം ബോർഡ് , പ്രെെവറ്റ് എന്ന വ്യത്യാസമില്ലാതെ രാവിലെ മാത്രം നട തുറന്ന് ഒരു ദിവസത്തെ പൂജകള്‍ പൂർണ്ണമാക്കി ക്ഷേത്രം അടയ്ക്കുന്നതിനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ അടിയന്തിരമായി നല്‍കണമെന്ന് അഖില കേരള തന്ത്രി മണ്ഡലം ആവശ്യപ്പെട്ടു.
ക്ഷേത്ര ജീവനക്കാര്‍ക്ക് ഐ.ഡി.കാർഡ് , മാസ്ക് , സാനിറ്റെെസർ എന്നിവ എത്രയുംവേഗം നല്‍കണമെന്നും ക്ഷേത്ര ജീവനക്കാരോട് മാന്യമായി പെരുമാറണമെന്ന നിർദ്ദേശം പോലീസ് ഉദ്യോഗസ്ഥർക്ക് നൽകണമെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെയും ദേവസ്വം ബോര്‍ഡിന്റെയും അടിയന്തിര ശ്രദ്ധ പതിയണമെന്നും അഖില കേരള തന്ത്രി മണ്ഡലം സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് .രാധാകൃഷ്ണന്‍ പോറ്റി അഭ്യര്‍ഥിച്ചു.