താനൂര്‍ : താനൂര്‍ ദേവധാര്‍ മേല്‍പ്പാലത്തില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയാണ് അപകടം. താനൂര്‍ ഭാഗത്ത് നിന്നും തിരൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയും എതിരെ വന്ന സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിച്ചാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളുടെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് വാഹനത്തിനുള്ളില്‍ കുടുങ്ങിയ ലോറി ഡ്രൈവറെ നാട്ടുകാരും താനൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘവും ചേര്‍ന്ന് വാഹനം പൊളിച്ചാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. താനൂര്‍ പൊലീസും സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അപകട കാരണം വ്യക്തമല്ല. പരിക്കേറ്റവരെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.