കടം വാങ്ങിയ 300 രൂപ തിരികെ നല്‍കിയില്ലെന്നാരോപിച്ച്‌ യുവാവിനെ അഞ്ച് പേര്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ദില്ലി : കടം വാങ്ങിയ 300 രൂപ തിരികെ നല്‍കിയില്ലെന്നാരോപിച്ച്‌ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. സംഭവം ദില്ലിയില്‍. ആനന്ദ് പര്‍ബത് സ്വദേശിയായ ശൈലേന്ദ്രയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. അഞ്ചംഗ സംഘമാണ് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ദില്ലിയിലെ ആനന്ദ് പര്‍ബത് പ്രദേശത്താണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.

മെഡിക്കല്‍ സ്റ്റോറിലെ ജീവനക്കാരനായ ശൈലേന്ദ്ര രവി എന്നയാളില്‍ നിന്നും 300 രൂപ കടം വാങ്ങിയിരുന്നു. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ഇപ്പോള്‍ പണം കയ്യിലില്ലെന്ന് ശൈലേന്ദ്ര പറഞ്ഞതോടെ വാക്കുതര്‍ക്കമായി, ഇതിനിടെ പ്രകോപിതനായ രവിയുടെ സുഹൃത്തുകള്‍ ശൈലേന്ദ്രയെ കൊലപ്പെടുത്തുകയായിരുന്നു.

കൈയ്യിലിരുന്ന കത്തിയും ആയുധങ്ങളും ഉപയോഗിച്ചാണ് പ്രതികള്‍ ശൈലേന്ദ്രയെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരുള്‍പ്പടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...