മുടി തഴച്ചു വളരാൻ മുട്ട ; എളുപ്പം തയാറാക്കാവുന്ന ഹെയർ മാസ്കുകള്‍

For full experience, Download our mobile application:
Get it on Google Play

മുടി പൊട്ടിപ്പോവുക, കൊഴിച്ചില്‍, തലയോട്ടിയിലെ വരള്‍ച്ച, താരന്‍ തുടങ്ങിയവക്കും മുടി കണ്ടീഷന്‍ ചെയ്യാനും മുട്ട ഫലപ്രദമാണ്. മുട്ടയിലെ ഫാറ്റി ആസിഡുകള്‍ മുടി നാരുകള്‍ക്ക് ഉണര്‍വ്വ് നല്കും. മഞ്ഞക്കരുവിലെ ആന്‍റി ഓക്സിഡന്‍റുകള്‍ അഥവാ ക്സാന്തോഫിലിസ് തലയോട്ടിയിലെ ഓക്സിജന്‍റെ അളവ് വര്‍ദ്ധിപ്പിക്കുകയും മുടി വേഗത്തില്‍ പൊട്ടിപ്പോകുന്നത് തടയുകയും പരുക്കന്‍ സ്വഭാവം മാറ്റുകയും ചെയ്യും.

മുട്ടയിലെ കൊളസ്ട്രോള്‍ ഈ പോഷകഘടകങ്ങളെ ആഗിരണം ചെയ്യാന്‍ സഹായിക്കും. ഇതിനൊക്കെ പരിഹാരമായി മുടിയ്ക്കു സഹായകമാകുന്ന ചില ഹെയര്‍ പായ്ക്കുകളുണ്ട്. ഇതുപയോഗിയ്ക്കുന്നതു മുടി വളരാന്‍ സഹായിക്കും. ഒരു മുട്ടയുടെ വെള്ള എടുത്ത് അതില്‍ ഒരു ടീസ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക.

ഇത് നല്ലത് പോലെ പതപ്പിച്ച് തലയോട്ടിയില്‍ തേക്കുക. 15-20 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ ശക്തി കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക. ഒരു പാത്രത്തില്‍ ഒരു മഞ്ഞക്കരു എടുക്കുക. ഇതില്‍ ഒരു ടേബിള്‍ സ്പൂണ്‍ തൈര്, അര ടീസ്പൂണ്‍ വെളിച്ചെണ്ണ അല്ലെങ്കില്‍ ബദാം ഓയില്‍ എന്നിവ ചേര്‍ക്കുക.

ഇത് നന്നായി കൂട്ടിക്കലര്‍ത്തി മുടിയില്‍ തേക്കുക. രണ്ട് മണിക്കൂര്‍ കഴിഞ്ഞ് മുടി കഴുകി വൃത്തിയാക്കാം. പാലില്‍ വാഴപ്പഴം ചേര്‍ത്ത് പേസ്റ്റാക്കിയെടുക്കുക. ഇതിലേക്ക് മുട്ടയുടെ വെള്ളയും ചേര്‍ക്കാം. ഇത് തലയില്‍ തേച്ച് 45 മിനിട്ടെങ്കിലും നില്‍ക്കണം. താരന്‍ മാറ്റാന്‍ മികച്ച വഴിയാണിത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...