ഗുരുവായൂര്‍ ക്ഷേത്രത്തിന് വഴിപാടായി ലഭിച്ച ഥാര്‍ ഇന്ന് പുനര്‍ ലേലം ചെയ്യും

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന് വഴിപാടായി ലഭിച്ച ഥാര്‍ ഇന്ന് പുനര്‍ ലേലം ചെയ്യും. രാവിലെ 11 മണിക്ക് ഗുരുവായൂര്‍ മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് ലേലം. നേരത്തെ എറണാകുളം സ്വദേശി അമല്‍ മുഹമ്മദ്‌ വാഹനം ലേലത്തില്‍ പിടിച്ചെങ്കിലും ഒരാള്‍ മാത്രം പങ്കെടുത്തതിനാല്‍ ലേലം അംഗീകരിക്കാന്‍ ദേവസ്വം ഭരണസമിതി തയ്യാറായിരുന്നില്ല. പിന്നീട് അമല്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചില്ല. ദേവസ്വം കമ്മീഷണര്‍ ലേലം റദ്ദാക്കുകയും ചെയ്തു. പുനര്‍ ലേലത്തില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ വാഹനം ലേലത്തില്‍ പിടിച്ച അമല്‍ മുഹമ്മദ് വ്യക്തമാക്കിയിരുന്നു.

മഹീന്ദ്ര കമ്പനി ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ചതായിരുന്നു ഥാര്‍. ഇത് ലേലത്തിന് വെക്കുമ്പോള്‍ നിരവധി പേര്‍ ലേലത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒരാള്‍ മാത്രമായിരുന്നു എത്തിയത്. ഖത്തറില്‍ വ്യവസായിയും ഇടപ്പള്ളി സ്വദേശിയുമായ അമല്‍ മുഹമ്മദ് അലിയുടെ പ്രതിനിധി മാത്രമാണ് ലേലത്തില്‍ പങ്കെടുത്തത്. ലിമിറ്റഡ് എഡിഷന് ഥാറിന് 15 ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി ഗുരുവായൂര്‍ ദേവസ്വം നിശ്ചയിച്ചിരുന്നത്. ലേലം വിളിച്ചപ്പോള്‍ പതിനായിരം രൂപ അമലിന്‍റെ പ്രതിനിധി കൂട്ടിവിളിച്ചു. അതിനും മേലെ വിളിക്കാന്‍ വേറെ ആളില്ലാതെ വന്നതോടെ ലേലം അമലിന് ഉറപ്പിക്കുകയായിരുന്നു.

ലേലം താല്‍ക്കാലികമായി ഉറപ്പിച്ചെങ്കിലും വാഹനം വിട്ടുനല്‍കുന്നതില്‍ പുനരാലോചന വേണ്ടിവന്നേക്കാമെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ പ്രതികരിച്ചതോടെ ലേല തീരുമാനത്തില്‍ ആശയക്കുഴപ്പമാകുകയായിരുന്നു. 2021 ഡിസംബര്‍ നാലിന് മഹീന്ദ്ര ഗ്രൂപ്പ് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കു കാണിക്കയായി നല്‍കിയതാണ് ഈ വാഹനം. റെഡ് കളര്‍ ഡീസല്‍ ഓപ്ഷന്‍ ലിമിറ്റഡ് എഡിഷനാണ് ക്ഷേത്രത്തിലേയ്ക്ക് മഹീന്ദ്ര കമ്പനി സമര്‍പ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു

0
പത്തനംതിട്ട : ജില്ല ഭരണകൂടവും ആറന്മുള ഗ്രാമപഞ്ചായത്തും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി...

ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തൃശൂർ: തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ...

നെല്ല് സംഭരണത്തിൽ ജൂൺ 30 വരെയുള്ള മുഴുവൻ പണവും കൊടുത്ത് തീർക്കാൻ നടപടിയെടുത്തുവെന്ന് കൃഷിമന്ത്രി...

0
തിരുവനന്തപുരം: നെല്ല് സംഭരണത്തിൽ ജൂൺ 30 വരെയുള്ള മുഴുവൻ പണവും കൊടുത്ത്...

കലഞ്ഞൂര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം നടന്നു

0
കോന്നി  : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷക...