തൃക്കാക്കരയില്‍ മുഖ്യന് മൗനവൃതം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തൃക്കാക്കര ഉപതിരഞ്ഞെടുപ്പുഫലം വന്ന് രണ്ടുദിവസമായിട്ടും മൗനം വെടിയാതെ മുഖ്യമന്ത്രി. ഞായറാഴ്ച കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇതേക്കുറിച്ച്‌ ചോദിച്ചപ്പോഴും മുഖ്യമന്ത്രി കേട്ടഭാവം നടിക്കാതെ മൗനത്തില്‍ തന്നെയായിരുന്നു. പറയേണ്ടത് പാര്‍ട്ടിസെക്രട്ടറി പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കേണ്ട കാര്യമില്ലെന്നാണ് സിപിഎം നേതാക്കളുടെ വിശദീകരണം.

പൊതുവേ സര്‍ക്കാര്‍കാര്യങ്ങള്‍ വിശദീകരിക്കാനല്ലാതെ നേരിട്ട് മാധ്യമങ്ങളോട് പ്രതികരിക്കുന്ന രീതി മുഖ്യമന്ത്രിക്ക് കുറവാണ്. പൊതുവിഷയങ്ങളിലടക്കം സാമൂഹികമാധ്യമങ്ങളിലൂടെ നിലപാട് വിശദീകരിക്കാറുണ്ട്. തൃക്കാക്കര ഫലത്തെക്കുറിച്ച്‌ ഇതുവരെ ആ രീതിയിലും അദ്ദേഹത്തിന്റെ പ്രതികരണമുണ്ടായിട്ടില്ല.

മുഖ്യമന്ത്രി പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കുമെന്നാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് എസ്. രാമചന്ദ്രന്‍പിള്ള പറഞ്ഞത്. ”ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എന്തിന് പ്രതികരിക്കണം. അദ്ദേഹം ഉള്‍പ്പെടുന്ന പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നാണ് തിരഞ്ഞെടുപ്പുഫലം വിലയിരുത്തിയത്. അതിനനുസരിച്ച്‌ പാര്‍ട്ടി സംസ്ഥാനസെക്രട്ടറി പ്രതികരിച്ചിട്ടുണ്ട്. അത് പാര്‍ട്ടിയുടെ പ്രതികരണമാണ്. ഓരോ വ്യക്തിയും ഇതില്‍ പ്രതികരിക്കേണ്ടതില്ല” -എസ്.ആര്‍.പി. പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...

ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ...

കോന്നി കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്

0
കോന്നി : കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം...