പത്തനംതിട്ട : കോടികളുടെ തട്ടിപ്പ് നടത്തിയ തറയില്‍ഫിനാന്‍സ് കേസിലെ രണ്ടാം പ്രതി റാണിയെ കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം റാണി പോലീസില്‍ കീഴടങ്ങുകയായിരുന്നു. ഓമല്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തറയില്‍ ഫിനാന്‍സ് മാനേജിങ് പാര്‍ട്ണറും ഒന്നാം പ്രതിയുമായ സജി സാം നിക്ഷേപകരില്‍ നിന്ന് 30 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ റിമാന്‍ഡിലാണ്. റാണിയെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. വ്യാഴാഴ്ച പോലീസില്‍ കീഴടങ്ങിയ റാണി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
തറയില്‍ ഫിനാന്‍സിന്റെ പാര്‍ട്ണര്‍ എന്ന നിലയിലാണ് റാണിയെ രണ്ടാം പ്രതിയാക്കി കേസെടുത്തിരിക്കുന്നത്. നിക്ഷേപകരില്‍ നിന്ന് തട്ടിയെടുത്ത പണം റാണിയുടെ പേരില്‍ ഉള്‍പ്പെടെ സജി നിക്ഷേപിച്ചിട്ടുള്ളതായി പോലീസ് സംശയിക്കുന്നു. ഇവരുടെ പേരില്‍ വസ്തു വാങ്ങിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചിരുന്നു.
തട്ടിപ്പിനെക്കുറിച്ച് അറിയില്ലെന്നാണ് കീഴടങ്ങിയ റാണി പോലീസിനോട് പറഞ്ഞത്. പ്രശ്‌നങ്ങളെ തുടര്‍ന്ന് താന്‍ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നെന്നുമാണ് സജി പറയുന്നത്. പത്തനംതിട്ട, അടൂര്‍ പോലീസ് സ്റ്റേഷനുകളിലായി 289 കേസുകളാണ് തറയില്‍ ഫിനാന്‍സിനെതിരെ ഉള്ളത്. കൊല്ലം ജില്ലയില്‍ പത്തനാപുരം സ്റ്റേഷനിലും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.