ഉല്‍സവത്തിനിടെ സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : അഞ്ചലില്‍ ഉല്‍സവ ഘോഷയാത്രയ്ക്കിടെ സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. യുവാവിന്‍റെ നടപടി ചോദ്യം ചെയ്ത സ്ത്രീയെ ഇയാള്‍ മര്‍ദിക്കുകയും ചെയ്തു. ഇരുപത്തിയഞ്ച് വയസുകാരന്‍ വിപിന്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചല്‍ കോട്ടുകല്‍ ക്ഷേത്രത്തിലെ ഉല്‍സവ സമാപനത്തോടനുബന്ധിച്ചുളള ഘോഷയാത്രയ്ക്കിടെയായിരുന്നു വിപിന്‍റെ മോശം പെരുമാറ്റം. മദ്യപിച്ചെത്തിയ വിപിന്‍ സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു.

ഇതിനെതിരെ പ്രതികരിച്ച വീട്ടമ്മയുടെ ചെകിട്ടത്ത് വിപിന്‍ അടിക്കുകയും ചെയ്തു. ഇതോടെ നാട്ടുകാര്‍ ഇടപെട്ടു. നാട്ടുകാര്‍ തടഞ്ഞു വച്ച വിപിനെ പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വിപിന്‍ സ്ഥിരം ശല്യക്കാരനാണെന്ന് പോലീസ് പറഞ്ഞു. മുന്‍പും സ്ത്രീകള്‍ക്കെതിരെ ഇയാള്‍ മോശമായി പെരുമാറിയിട്ടുണ്ട്. പത്തിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് വിപിനെന്നും പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ വിപിനെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം പൂർണ്ണമായും ആലപിച്ചതിൽ പ്രതികരണവുമായി ബി...

0
ഡൽഹി: സ്വാതന്ത്ര്യദിനത്തിൽ എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം...

തിരൂർ മലയാളം സർവകലാശാലയ്ക്ക് മുൻപിൽ സമരവുമായി ഗവേഷകവിദ്യാർഥിനി

0
മലപ്പുറം: തിരൂർ മലയാളം സർവകലാശാലയ്ക്ക് മുൻപിൽ സമരവുമായി ഗവേഷകവിദ്യാർഥിനി. അധ്യാപകനിൽ നിന്ന്...

സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടെ ഷോക്കടിച്ച് അധ്യാപകൻ മരിച്ചു ; മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

0
ബാലാസോർ: സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടെ ഷോക്കടിച്ച് അധ്യാപകൻ മരിച്ചു. മൂന്ന് വിദ്യാർത്ഥികൾക്ക്...

വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്

0
തിരുവനന്തപുരം: വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്. വന്ദേമാതരം...