രാഹുലിന്റെ മനുസ്മൃതി ആരോപണത്തില്‍ പ്രതികരിച്ച് തരൂര്‍ ; ആര്‍എസ്എസ് അന്നത്തേതില്‍നിന്ന് മാറി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഭരണഘടനയ്ക്കു പകരം ആര്‍എസ്എസിനും ബിജെപിയ്ക്കും വേണ്ടിയിരുന്നത് മനുസ്മൃതി ആയിരുന്നെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണത്തോടു പ്രതികരിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. രാഹുല്‍ പറഞ്ഞത് ചരിത്രപരമായി ശരിയാണെന്ന് പറഞ്ഞ തരൂര്‍, ആര്‍എസ്എസ് അന്നത്തേതില്‍നിന്ന് മാറിയെന്നാണ് താന്‍ വിചാരിക്കുന്നതെന്നും തരൂർ പറഞ്ഞു. കോണ്‍ഗ്രസുമായുള്ള അസ്വാരസ്യം പുകയുന്നതിനിടെയാണ് തരൂരിന്റെ ആര്‍എസ്എസ് അനുഭാവ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. ചരിത്രപരമായി, ഭരണഘടന നിലവില്‍ വന്ന സമയത്ത് ഉന്നയിക്കപ്പെട്ട ഒരു വിമര്‍ശനത്തേക്കുറിച്ചാണ് രാഹുല്‍ പരാമര്‍ശിച്ചതെന്ന് തരൂർ പറഞ്ഞു. മനുസ്മൃതിയിലെ യാതൊന്നുമില്ല എന്നതാണ് ഭരണഘടനയുടെ ഏറ്റവും വലിയ പോരായ്മകളിലൊന്ന് എന്ന് ഗോള്‍വാല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിരുന്നു.

എന്നാല്‍, അന്നത്തെ കാലത്തുനിന്ന് ആര്‍എസ്എസ് മാറിയിട്ടുണ്ടെന്നാണ് താന്‍ കരുതുന്നത്. അതുകൊണ്ട് ചരിത്രപരമായ പ്രസ്താവനയെന്ന നിലയ്ക്ക് അത് കൃത്യമാണ്. എന്നാല്‍ ഇന്നത്തെ അവരുടെ ചിന്തയുടെ പ്രതിഫലനം അതാണോ എന്നതിന് ഉത്തരം പറയേണ്ടത് ആര്‍എസ്എസ് ആണ്, തരൂർ കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയുടെ വിമർശനത്തോടുള്ള പ്രതികരണം ആരായവേ മാധ്യമങ്ങളോടായിരുന്നു തരൂരിന്റെ പ്രതികരണം. ഭരണഘടനയുടെ ആമുഖത്തിലെ മതേതരത്വം, സോഷ്യലിസ്റ്റ് എന്നീ പദങ്ങളെച്ചൊല്ലി ഉയര്‍ന്ന വിവാദങ്ങള്‍ക്കിടെയായിരുന്നു രാഹുലിന്റെ ആര്‍എസ്എസ്-ബിജെപി വിമര്‍ശനം. ഭരണഘടനയല്ല മനുസ്മൃതിയാണ് വേണ്ടതെന്ന് പറഞ്ഞതിലൂടെ ആര്‍എസ്എസിന്റെ മുഖംമൂടി അഴിഞ്ഞുവീണതായും രാഹുല്‍ പരിഹസിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ ചൂട് കൂടുന്നു ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രത്യേക നിർദേശങ്ങൾ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം...

പന്തളം കുരമ്പാലയില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തുവീഴുന്നു : രോഗബാധയെന്ന് സംശയം

0
പന്തളം : കുരമ്പാലയിലെ ജനവാസ മേഖലയില്‍ കാട്ടുപന്നികളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി....

ബാലുശ്ശേരിയില്‍ വയോധികന് നേരെ അതിക്രമം

0
കോഴിക്കോട്: ബാലുശ്ശേരിയില്‍ വയോധികന് നേരെ അതിക്രമം. ബാലുശ്ശേരി ബീവറേജിന് സമീപം തുരുത്യാട്...

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി പുതിയ സ്പോൺസർഷിപ്പ് പദ്ധതി ആരംഭിച്ചു

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യം...