അഖില കേരള തന്ത്രി മണ്ഡലത്തിന്റെ പതിനഞ്ചാം സംസ്ഥാന സമ്മേളനവും ആചാര്യ കുടുംബ സംഗമവും ഡിസംബർ 28ന്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കേരളത്തിലെ താന്ത്രികാചാര്യന്മാരുടെ സംഘടനയായ അഖില കേരള തന്ത്രി മണ്ഡലത്തിന്റെ പതിനഞ്ചാം സംസ്ഥാന സമ്മേളനവും ആചാര്യ കുടുംബ സംഗമവും ഞായറാഴ്ച (28) ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെ വടക്കേ നടയിലുള്ള ഭാർഗ്ഗവ നഗരിയിൽ (ദിവ്യ ഓഡിറ്റോറിയം) നടക്കും. ബ്രഹ്മശ്രീ. നീലമന പ്രശാന്ത്. ജി. നമ്പൂതിരിയുടെ നേതൃത്വത്തിൽ ഗണപതി ഹോമം, ഭാർഗ്ഗവാചാര്യ പൂജ, ശങ്കരാചാര്യ പൂജ എന്നിവയോടെ ആരംഭം കുറിക്കുന്ന ആഘോഷത്തിൽ സംസ്ഥാന പ്രസിഡന്റ്  ബ്രഹ്മശ്രീ. പ്രൊഫ. വി. ആർ. നമ്പൂതിരി പതാക ഉയർത്തുകയും ചെട്ടികുളങ്ങര ക്ഷേത്ര സന്നിധിയിൽ നിന്നും ഭദ്രദീപം ഘോഷയാത്രയായി സമ്മേളന നഗരിയിൽ എത്തിക്കുകയും ചെയ്യും. ജോയിന്റ് കൺവീനർ ബ്രഹ്മശ്രീ മുല്ലശ്ശേരിൽ ഇല്ലം ഹരികുമാർ നമ്പൂതിരി ആചാര്യന്മാർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ബ്രഹ്മശ്രീ ക്ടാക്കോട്ട് ഇല്ലം എസ്. രാധാകൃഷ്ണൻ പോറ്റി സ്വാഗതം ആശംസിക്കും.

എച്ച് എച്ച് ശ്രീപദ്മനാഭദാസൻ പ്രിൻസ് അവിട്ടം തിരുനാൾ ആദിത്യ വർമ്മ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ്  ബ്രഹ്മശ്രീ. പ്രൊഫ. വി. ആർ. നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് ബ്രഹ്മശ്രീ വാഴയിൽമഠം എസ്. വിഷ്ണു നമ്പൂതിരി, സ്വാഗതസംഘം ചെയർമാൻ ബ്രഹ്മശ്രീ. കുടൽമന പി.വിഷ്ണു നമ്പൂതിരി എന്നിവർ ആമുഖ പ്രഭാഷണം നടത്തും. ചെട്ടികുളങ്ങര ക്ഷേത്ര തന്ത്രി പ്ലാക്കുടി ഉണ്ണികൃഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണവും ആലപ്പുഴ ജില്ലാ സഹകരണ സ്പിന്നിംഗ് മിൽ ചെയർമാൻ എ.മഹേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. വിശിഷ്ടാതിഥികൾ, സംസ്ഥാന നേതാക്കൾ, ജില്ലാ സെക്രട്ടറിമാർ എന്നിവർ ആശംസകള്‍ അര്‍പ്പിക്കും. ജനറൽ കൺവീനർ ബ്രഹ്മശ്രീ ഇടക്കാട്ടില്ലം പി.കൃഷ്ണൻ നമ്പൂതിരി കൃതജ്ഞത അര്‍പ്പിക്കും.

വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾ, കലാ – കായിക – സാംസ്കാരിക രംഗങ്ങളിൽ നേട്ടം കൈവരിച്ച അംഗങ്ങൾ എന്നിവരെ സമ്മേളനത്തിൽ ആദരിക്കും. സമ്മേളനത്തിന് നാന്ദി കുറിച്ച് സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങൾ ഏകാദശ നിറപറ സമർപ്പണം നടത്തുന്നതും വിശിഷ്ടാതിഥികൾ, ജില്ലാ പ്രസിഡൻ്റുമാർ എന്നിവർ ചേർന്ന് പഞ്ചദശ ദീപ പ്രോജ്വലനം നടത്തുന്നതുമാണ്. കുമാരി അദ്രിജ അന്തർജ്ജനം നൃത്ത – നൃത്യങ്ങൾ അവതരിപ്പിക്കുന്നതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

0
കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി...