രണ്ട് പോക്സോ കേസുകളിലായി 26 കാരനായ പ്രതിക്ക് നൂറ്റിപത്തര വർഷം കഠിന തടവും ; ആറ് ലക്ഷം രൂപ പിഴയും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോക്സോ കേസിൽ 26 വയസ്സുള്ള പ്രതിക്ക് അറുപത്തിഅഞ്ചര വർഷം കഠിന തടവും 355,000 രൂപ പിഴയും ശിക്ഷവിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. അടൂർ പോലീസ് സ്റ്റേഷനിൽ 2021ൽ രജിസ്റ്റർ ചെയ്ത കേസിൽ അടൂർ പറക്കോട് വടക്ക് പുല്ലുവിള അമ്പനാട്ട് എസ് എസ് ഭവനിൽ സുരേഷിന്റെ മകൻ സുധീഷി(26)നെയാണ് കോടതി ശിക്ഷിച്ചത്. ജൂലൈ ആദ്യം വിധി പ്രഖ്യാപിച്ച മറ്റൊരു പോക്സോ കേസിൽ ഇയാൾക്ക് 45 വർഷം കഠിന തടവും 2,50,000 രൂപ പിഴയും ഇതേ കോടതി ശിക്ഷിച്ചിരുന്നു. അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജി എ സമീറാണ് ഇരുവിധികളും പ്രസ്താവിച്ചത്. രണ്ടു പോക്സോ കേസുകളിലായി പ്രതിക്ക് ആകെ നൂറ്റിപത്തര വർഷം കഠിന തടവും ആറ് ലക്ഷം രൂപയുമാണ് കോടതി വിധിച്ചത്.

ഒന്നാം ക്ലാസ്സ് മുതൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലയളവ് വരെ പ്രതിയുടെ വീട്ടിൽ വെച്ചും കുട്ടിയുടെ വീട്ടിൽ വെച്ചും പലതവണ പ്രതി ലൈംഗികമായി പീഡിപ്പിച്ചിരുന്നു. അടൂർ പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന ടി ഡി പ്രജീഷാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും പോക്സോ നിയമപ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കറ്റ് പി സ്മിത ജോൺ ഹാജരായ കേസിൽ വിവിധ വകുപ്പുകളിലായി പ്രതിക്ക് അറുപത്തിഅഞ്ചര വർഷം കഠിനതടവും മൂന്നു ലക്ഷത്തി അമ്പത്തിയ്യായിരം രൂപ പിഴയും വിധിച്ചു. തുക അടക്കാത്ത പക്ഷം 43 മാസം കൂടി അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 20 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകൾ ഹാജരാക്കുകയും ചെയ്തു. പിഴത്തുക കുട്ടിക്ക് നൽകണമെന്നും കൂടാതെ പുനരധിവാസത്തിന് വേണ്ട ചിലവുകളും നൽകാൻ ലീഗൽ സർവീസ് അതോറിറ്റിക്കുള്ള പ്രത്യേക നിർദ്ദേശവും വിധി ന്യായത്തിൽ പറയുന്നു.

നേരത്തെ ഇയാളെ കോടതി ശിക്ഷിച്ച കേസിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ രണ്ടും മൂന്നും പ്രതികളായിരുന്നു. ഒന്നാം പ്രതി അതിജീവിതയെ ലൈംഗികമായി ഉപദ്രവിച്ച വിവരം യഥാസമയം പോലീസിൽ അറിയിച്ചില്ല എന്നത് ആയിരുന്നു ഇവർക്കെതിരായ കുറ്റം. 4 വയസ്സു മാത്രം പ്രായം ഉണ്ടായിരുന്ന അതിജീവിത എൽ കെ ജിയിൽ പഠിക്കുന്ന 2019 നവംബറിലാണ് സംഭവം. മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയം വീട്ടിൽ വെച്ചാണ് പീഡനം നടന്നത്. ഈ കേസും അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്ന് അടൂർ എസ് എച്ച് ഓ ആയിരുന്ന ടി ഡി പ്രജീഷായിരുന്നു.

കേസിൽ രണ്ടാം പ്രതി ആയ പിതാവിനെ 6 മാസം ശിക്ഷിച്ച് ജയിലിൽ കിടന്ന കാലാവധി വകവെച്ചും മാതാവിനെ ശാസിച്ചും കോടതി വിട്ടയച്ചിരുന്നു. അടൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർമാരായ എം മനീഷ്, ബിജു ജേക്കബ്, സി പി ഓമാരായ റോബി ഐസക്, സൂരജ് ആർ കുറുപ്പ്, ശ്രീജിത്ത് എസ്, അനൂപ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് കേസ് അന്വേഷണം നടത്തിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മറയൂർ കാന്തല്ലൂരിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തിലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

0
ഇടുക്കി: മറയൂർ കാന്തല്ലൂരിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തിലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്....

ഒരു രൂപ ടാക്സ് കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് കൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: ഒരു രൂപ ടാക്സ് കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് കൊണ്ടാണ് ബജറ്റ്...

കൊച്ചിയില്‍ ചോക്ലേറ്റുമായി എത്തിയ ലോറി മറിഞ്ഞ് അപകടം

0
എറണാകുളം: കൊച്ചിയില്‍ ചോക്ലേറ്റുമായി എത്തിയ ലോറി മറിഞ്ഞ് അപകടം. നാഗാലാന്റില്‍ നിന്ന്...

കന്നി ബജറ്റിൽ കേരളത്തിലെ റബർ കർഷകരെ സർക്കാർ വഞ്ചിച്ചു എന്ന് റബർ ബോർഡ്‌ ചെയർമാൻ...

0
തിരുവനന്തപുരം: കന്നി ബജറ്റിൽ കേരളത്തിലെ റബർ കർഷകരെ സർക്കാർ വഞ്ചിച്ചു എന്ന്...