44കാരിയുമായുള്ള ബന്ധം ഉപേക്ഷിച്ച് മറ്റൊരു വിവാഹത്തിനൊരുങ്ങി 32കാരൻ ; പിന്നാലെ വിവാഹ ദിവസം യുവാവിന് നേരെ ആസിഡ് ആക്രമണത്തിന് ശ്രമം, ഒടുവിൽ സംഭവിച്ചത്…

For full experience, Download our mobile application:
Get it on Google Play

അമരാവതി: മുൻ കാമുകൻ തന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം ചെയ്യാൻ തീരുമാനിച്ചതിന് വിവാഹ വേദിയിൽ വെച്ച പ്രതികാരം ചെയ്യാൻ 44 വയസുകാരിയുടെ ശ്രമം. യുവാവിന് നേരെ ആസിഡ് ആക്രമണം നടത്തിയെങ്കിലും കാര്യമായ അപകടമുണ്ടായില്ല. എന്നാൽ വിവാഹ ചടങ്ങുകൾ മുടങ്ങി. ആന്ധ്രാപ്രദേശിലെ അമരാവതിയിലാണ് സംഭവം. വിധവയും 22 വയസുകാരന്റെ അമ്മയുമായ ജയ എന്ന സ്ത്രീയാണ് വിവാഹ വേദിയിൽ വെച്ച് വരൻ സൈദ് ശൈഖിനെ (32) ആക്രമിക്കാൻ ശ്രമിച്ചത്. സോഫ്റ്റ്‍വെയർ എഞ്ചിനീയറായിരുന്ന ജയ തിരുപ്പതി സ്വദേശിയാണ്. കഴിഞ്ഞ പത്ത് വർഷമായി സൈദുമായി അടുപ്പത്തിലായിരുന്നുവെന്നും എന്നാൽ മൂന്ന് വ‍ർഷം മുമ്പ് സൈദ് ജോലിക്കായി കുവൈത്തിലേക്ക് പോയ ശേഷം തന്നിൽ നിന്ന് അകന്നുവെന്നുമാണ് ജയ ആരോപിക്കുന്നത്.

ഇതിനിടെ ജയ അറിയാതെ സൈദ് നാട്ടിലെത്തുകയും മറ്റൊരു വിവാഹം തീരുമാനിക്കുകയും ചെയ്തു. നന്ദലൂ‍ മണ്ഡലിലെ അറവാപ്പള്ളി ഗ്രാമത്തിൽ വെച്ചാണ് ഞായറാഴ്ച വിവാഹം നിശ്ചയിച്ചിരുന്നത്. ജയയോടൊപ്പം ഇനി ജീവിക്കാനാവില്ലെന്ന് സൈദ് നേരത്തെ പറഞ്ഞിരുന്നത്രെ. ഇതിനോടുള്ള പ്രതികാരമായി ബാത്ത്റൂം വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ആസിഡുമായാണ് ജയ വിവാഹ വേദിയിലെത്തിയത്. വരന്റെ അടുത്തേക്ക് ചെന്ന് ആസിഡ് ഒഴിച്ചെങ്കിലും അത് അടുത്ത് നിന്ന് ഒരു ബന്ധുവിന്റെ ശരീരത്തിലാണ് വീണത്. ബാത്ത്റൂം വൃത്തിയാക്കുന്ന വീര്യം കുറ‌ഞ്ഞ ആസിഡ് ആയിരുന്നതിനാൽ ബന്ധുവിന് കാര്യമായ പൊള്ളൽ ഏറ്റതുമില്ല.

 

 

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ ; സ്ഥിരീകരിച്ച് ട്രംപ്

0
ഇസ്ലാമാബാദ്: ഒടുവിൽ മൂന്ന് മാസത്തിലധികം നീണ്ട സംഘർഷത്തിന് വിരാമമാകുന്നു, ലോകം കാത്തിരുന്ന...
CRIME SCENE

കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
പാലക്കാട്: പാലക്കാട് കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് നെന്മാറയിലാണ്...

ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം ; സ്വകാര്യ റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വർക്കല ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ സ്വകാര്യ...

യുപിയിൽ വീണ്ടും ഒന്നിക്കാൻ കോൺഗ്രസും സമാജ്‍വാദി പാർട്ടിയും ; ബിജെപിയെ താഴെയിറക്കുക ലക്ഷ്യം

0
​ദില്ലി: ഉത്തർ പ്രദേശിൽ അടുത്ത വ‍ർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സഖ്യ...