അടൂർ : ഏനാത്തെ ജനകീയ ഹോട്ടൽ പ്രവർത്തിക്കാതായിട്ട് രണ്ടരമാസം. അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കാത്തതും സബ്സിഡി മുടങ്ങിയതും മൂലമാണ് ഹോട്ടൽ അടച്ചുപൂട്ടിയത്. സർക്കാരിന്‍റെ സബ്‌സിഡി മുടങ്ങിയിട്ട് മാസങ്ങളായി. ഏറെ ബുദ്ധിമുട്ടി ജീവനക്കാർ ഹോട്ടൽ മുന്നോട്ടുകൊണ്ടുപോയെങ്കിലും വെള്ളം ലഭിക്കാതായതോടെ പൂർണമായും പ്രതിസന്ധിയിലായി. വാട്ടർ അതോറിട്ടിയുടെ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. വെള്ളത്തിനായി പഞ്ചായത്ത് കുഴൽക്കിണർ നിർമ്മിച്ചിട്ടുണ്ടെങ്കിലും മോട്ടോർ സ്ഥാപിച്ചിട്ടില്ല. ഏഴംകുളം പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകരാണ് ഹോട്ടൽ നടത്തിയിരുന്നത്.
നാല് ജീവനക്കാരും വനിതകളാണ്. ഇവർക്ക് പ്രാഥമിക ആവശ്യങ്ങൾക്ക് പോലും ഉള്ള സൗകര്യം ഇവിടെയില്ല. പ്രതിസന്ധികൾ മൂലം ഇടയ്ക്കിടെ ഹോട്ടൽ അടച്ചിടുന്നതോടെ ആളുകൾ മറ്റ് കടകളിലേക്ക് പോയിത്തുടങ്ങി. വീണ്ടും തുറന്നാലും പഴയ കച്ചവടം ലഭിക്കുമോയെന്ന് ആശങ്കയുണ്ട്. ചെറിയ വിലയ്ക്ക് ഭക്ഷണം ലഭിച്ചിരുന്ന ഹോട്ടൽ വീണ്ടും തുറന്നാൽ സാധാരണക്കാർക്ക് ആശ്വാസമാകുമെന്ന് നാട്ടുകാർ പറഞ്ഞു. ഹോട്ടൽ പ്രവർത്തിക്കാതായതോടെ ഇവിടം സാമൂഹ്യവിരുദ്ധരുടെ താവളമായി. അടഞ്ഞുകിടക്കുന്ന ഹോട്ടലിന്റെ മുൻഭാഗത്തെ ഗ്രിൽ തകർത്താണ് സാമൂഹ്യവിരുദ്ധർ അകത്തുകയറിയത്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033