സുഹൃത്തിനെ വെട്ടിയ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : സുഹൃത്തിനെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കോന്നി പോലീസ് പിടികൂടി റിമാൻഡ് ചെയ്തു. അരുവാപ്പുലം അക്കരകാലാപ്പടി കുളമാംകൂട്ടത്തിൽ ബിജു ശാമുവേൽ (42)നെ ആണ് കോന്നി പോലീസ് പിടികൂടിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മദ്യപാനത്തിന് ഇടയിൽ സുഹൃത്തായ അരുവാപ്പുലം അക്കരകാലാപ്പടി ഇടിഞ്ഞതോട്ട് മണ്ണിൽ വീട്ടിൽ കലേഷ് (38) നെ ബിജു വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. ഇരുവരും ചേർന്ന് മദ്യപിച്ച ശേഷം കലേഷിന്റെ വാഹനത്തിന്റെ താക്കോലുമായി ബിജു സാമുവൽ പോകുകയായിരുന്നു.

ഇയാളെ പിൻതുടർന്ന് ബിജു സാമുവലിന്റെ ഉടമസ്ഥതയിൽ ഉള്ള ഷെഡിൽ എത്തിയ കലേഷിനെ ബിജു വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. കഴുത്തിലും കൈക്കും പരിക്കേറ്റ കലേഷ് കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി ബിജു ശാമുവലിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ അരുവാപുലത്ത് നിന്നും പിടികൂടുകയായിരുന്നു. പ്രതിക്ക് എതിരെ വധ ശ്രമത്തിന് കേസെടുത്ത പോലീസ് ഇയാളെ കോടതിയിൽ ഹാജരാക്കി കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...