കോന്നി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജിലെ അക്കാദമിക്ക് ബ്ലോക്ക് തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിക്കും

For full experience, Download our mobile application:
Get it on Google Play

കോന്നി: കോന്നി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജിലെ അക്കാദമിക്ക് ബ്ലോക്ക് 2023 ഏപ്രിൽ 24 തിങ്കളാഴ്ച 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എയും ജില്ലാ കളക്ടർ ഡോ: ദിവ്യ.എസ്.അയ്യരും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിക്കും. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ സ്വാഗതം ആശംസിക്കും. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥി ആയിരിക്കും. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ഡോ: തോമസ് മാത്യു റിപ്പോർട്ട് അവതരിപ്പിക്കും. ആൻ്റോ ആൻ്റണി എം.പി., എം.എല്‍.എ.മാരായ മാത്യു.റ്റി.തോമസ്, പ്രമോദ് നാരായണൻ, അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ , ജില്ലാ കളക്ടർ ഡോ: ദിവ്യ.എസ്.അയ്യർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സജി, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രേഷ്മ മറിയം റോയ് തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. ജനപ്രതിനിധികളും, രാഷ്ട്രീയ പാർട്ടി നേതാക്കളും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.

നാല് നില കളിലായി 165000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിലാണ് അക്കാദമിക്ക് ബ്ലോക്ക് നിർമ്മിച്ചിരിക്കുന്നത്. ആശുപത്രി കെട്ടിടത്തിനു സമീപമായി തന്നെ എല്ലാ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള മനോഹരമായ അക്കാദമിക്ക് ബ്ലോക്ക് മന്ദിരം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരു പോലെ പഠന ഗവേഷണ പ്രവർത്തനങ്ങൾക്ക് സഹായകമാകും. വിവിധ ഡിപ്പാർട്ട്മെൻ്റുകൾ, ക്ലാസ് മുറികൾ, ഹാളുകൾ, ലബോറട്ടറി, ലൈബ്രറി തുടങ്ങി കേരളത്തിലെ തന്നെ ഏറ്റവും സൗകര്യമുള്ള അക്കാദമിക്ക് ബ്ലോക്കാണ് കോന്നിയിൽ പ്രവർത്തനസജ്ജമായിട്ടുള്ളത്.
അനാട്ടമി, ഫിസിയോളജി, ഫാർമക്കോളജി, ബയോ കെമിസ്ട്രി, പതോളജി ഡിപ്പാർട്ടുമെൻ്റുകൾ അക്കാദമിക്ക് ബ്ലോക്കിൽ പ്രവർത്തിക്കും. പ്രിൻസിപ്പാളിൻ്റെ ഓഫീസും അക്കാദമിക്ക് ബ്ലോക്കിൽ ഉണ്ടാകും.

മൂന്ന് ലക്ചർ ഹാളുകളിൽ രണ്ടെണ്ണത്തിൽ 150 കുട്ടികൾ വീതവും ഒന്നിൽ 200 കുട്ടികളും ഇരിക്കാൻ സൗകര്യമുണ്ടാകും. രണ്ട് നിലകളിലായി 15000 സ്ക്വയർ ഫീറ്റ് സ്ഥലത്ത് ലൈബ്രറി പ്രവർത്തിക്കും. വിവിധ ഡിപ്പാർട്ട്മെൻ്റുകൾക്കായി 9 സ്റ്റുഡൻറ് ലാബുകളും സജ്ജമാക്കിയിട്ടുണ്ട്. വിവിധ ആവശ്യങ്ങൾക്കും പരീക്ഷാ നടത്തിപ്പിനുമായി 400 കുട്ടികൾക്കിരിക്കാവുന്ന ഹാളും സജീകരിച്ചിട്ടുണ്ട്.

ഹൈദ്രാബാദ് ആസ്ഥാനമായുള്ള നാഗാർജ്ജുന കൺസ്ട്രക്ഷൻ കമ്പനിയാണ് അക്കാദമിക്ക് ബ്ലോക്കിൻ്റെ നിർമ്മാണം നടത്തിയത്. പ്രൊജക്ട് മാനേജ്മെൻ്റ് കൺസൾട്ടൻ്റായി ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡാണ് പ്രവർത്തിച്ചത്. 2020 സെപ്റ്റംബ്ര്‍ 14 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് മെഡിക്കല്‍ കോളേജ് ഒ.പി. വിഭാഗം ഉദ്ഘാടനം ചെയ്ത് മെഡിക്കൽ കോളേജിൻ്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. 32,900 സ്ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണമുളള ആശുപത്രി കെട്ടിടമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിക്കുള്ളത്.

26 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 286 തസ്തികകൾ അനുവദിച്ച് കോവിഡ് കാലത്തുപോലും വലിയ പിൻതുണയാണ് സംസ്ഥാന സർക്കാർ നല്കിയത്. എല്ലാ മുന്നൊരുക്ക പ്രവർത്തനങ്ങളും നടത്തി സംസ്ഥാന സർക്കാരും ആരോഗ്യ മന്ത്രിയും നടത്തിയ കൃത്യമായ ഇടപെടലിലൂടെ 2022 ൽ 100 എം.ബി.ബി.എസ് സീറ്റുകൾക്ക് അനുമതി നേടിയെടുക്കാൻ കഴിഞ്ഞു.തുടർന്നുള്ള വർഷത്തേക്കുള്ള അനുമതിയും ഇപ്പോൾ ലഭ്യമായിട്ടുണ്ട്. മികച്ച നിലവാരത്തിലുള്ള പഠന പ്രവർത്തനങ്ങളാണ് ഇപ്പോൾ മെഡിക്കൽ കോളേജിൽ നടന്നുവരുന്നത്.

മെഡിക്കല്‍ കോളേജ് രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 352 കോടി രൂപ കിഫ്ബിയില്‍ നിന്നും അനുവദിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 200 കിടക്കകളുളള പുതിയ ആശുപത്രി മന്ദിരം, 11 നിലകളുളള ക്വാട്ടേഴ്സ് ഫ്ളാറ്റ് സമുച്ചയം, രണ്ടുനിലകളുള്ള അഡ്മിനിസ്ട്രേഷന്‍ ബ്ലോക്ക്, ആറു നിലകളുള്ള വനിതാ ഹോസ്റ്റല്‍, അഞ്ച് നിലകളുള്ള ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍, മോര്‍ച്ചറി, ആഡിറ്റോറിയം ഉള്‍പ്പെടെയുള്ള നിര്‍മ്മാണങ്ങളാണ് രണ്ടാംഘട്ടത്തിന്‍റെ ഭാഗമായി നടത്തുന്നത്. 200 കിടക്കകളുള്ള പുതിയ ആശുപത്രി കെട്ടിടം കൂടി ഉയരുമ്പോള്‍ 500 കിടക്കകളുള്ള ആശുപത്രിയായി കോന്നി മെഡിക്കല്‍ കോളജ് മാറും.

പീഡിയാട്രിക്ക് ഐ.സി.യു, സര്‍ജിക്കല്‍ ഐ.സി.യു, മെഡിക്കല്‍ ഐ.സി.യു എന്നീ സൗകര്യങ്ങളാണ് മെഡിക്കല്‍ കോളജില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. എല്‍.എച്ച്.എം ഫണ്ടില്‍ നിന്നും 16 ലക്ഷം ഉപയോഗിച്ചാണ് പീഡിയാട്രിക്ക് ഐ.സി.യു നിര്‍മാണം പൂര്‍ത്തിയാക്കിയത്. സര്‍ജിക്കല്‍ ഐ.സി.യുവിന്റെ ഇന്റീരിയല്‍ വര്‍ക്കും മെഡിക്കല്‍ ഐ.സി.യു.വിന്റെ നിര്‍മാണവും കെ.എം.എസ്.സി.എല്‍ ആണ് നടത്തുന്നത്.

അഞ്ച് കോടി രൂപ ചിലിവില്‍ അത്യാധുനിക സി.ടി സ്‌കാന്‍ സംവിധാനമാണ് മെഡിക്കല്‍ കോളജില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സി.ടി. സ്‌കാന്‍ മുറി, സി.ടി. പ്രിപ്പറേഷന്‍ മുറി, സി.ടി. കണ്‍സോള്‍, സി.ടി. റിപ്പോര്‍ട്ടിംഗ് മുറി, റേഡിയോളജി സ്റ്റോര്‍ മുറി, യു.പി.എസ് മുറി, ഡോക്ടര്‍മാര്‍ക്കും നഴ്‌സിംഗ് ഓഫീസര്‍മാര്‍ക്കുമുള്ള മുറികള്‍ തുടങ്ങിയ സംവിധാനങ്ങളും ഇവയോടൊപ്പം ഒരുക്കിയിട്ടുണ്ട്.

അഞ്ചു മോഡുലാര്‍ ഓപ്പറേഷന്‍ തിയറ്ററുകളാണ് കെ.എം.എസ്.സി നിര്‍മിക്കുന്നത്. ഇവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ 50 ശതമാനം പൂര്‍ത്തിയായിക്കഴിഞ്ഞു. 3.3 കോടി രൂപ ചെലവില്‍ ഗൈനക്കോളജി ഓപ്പറേഷന്‍ തിയറ്റര്‍, പ്രസവമുറി, വാര്‍ഡ് തുടങ്ങിയവ അത്യാധുനിക രീതിയില്‍ സജീകരിച്ചിരിക്കുന്നു. മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍ നിര്‍മാണവും പുരോഗമിക്കുകയാണ്.

മോഡുലാര്‍ രക്തബാങ്കിന്റെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. കിഫ്ബിയില്‍ നിന്നും 1.28 കോടി രൂപയുടെ ഉപകരണങ്ങള്‍ ഉടനടി സ്ഥാപിക്കും. രക്തത്തില്‍ നിന്നും ഘടകങ്ങള്‍ വേര്‍തിരിക്കുന്നതിനുള്ള 45 ലക്ഷം വിലവരുന്ന ക്രയോ ഫ്യൂജ്, എലിസ പ്രൊസസര്‍ ഉള്‍പ്പടെ 22 ഉപകരണങ്ങള്‍ കിഫ്ബി ധന സഹായത്തില്‍ കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വാങ്ങും. രക്ത ബാങ്കിന്റെ ലൈസന്‍സ് നടപടികളും പുരോഗമിക്കുകയാണ്.

ആണ്‍കുട്ടികള്‍ക്ക് അഞ്ച് നിലയും പെണ്‍കുട്ടികള്‍ക്ക് ആറ് നിലയുമുള്ള ഹോസ്റ്റല്‍ നിര്‍മാണം അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. ജൂണ്‍ മാസത്തില്‍ പ്രവേശനം നല്‍കും. 11 നിലയില്‍ ജീവനക്കാര്‍ക്കായുള്ള ഫ്‌ളാറ്റിന്റെ നിര്‍മാണവും അവസാന ഘട്ടത്തിലാണ്. നാല് ടവറുകളായി നിര്‍മിക്കുന്ന ഫ്‌ളാറ്റില്‍ 160 ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും താമസ സൗകര്യമുണ്ടായിരിക്കും. ലോണ്‍ട്രി ബ്ലോക്കിന്റെ നിര്‍മാണവും 80 ശതമാനം പൂര്‍ത്തിയായി. മെഡിക്കല്‍ കോളജിന്റെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, മോര്‍ച്ചറി, ആയിരം പേര്‍ക്കിരിക്കാവുന്ന ഓഡിറ്റോറിയം, പ്രിന്‍സിപ്പലിനു താമസിക്കുന്നതിനുള്ള ഡീന്‍ വില്ല എന്നിവയും രണ്ടാം ഘട്ടത്തിന്റെ ഭാഗമായി സജ്ജമാകുകയാണ്.

നിലവിലുള്ള ആശുപത്രി കെട്ടിടത്തില്‍ ലക്ഷ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗൈനക്കോളജി വിഭാഗത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ഗൈനക്കോളജി ഓപ്പറേഷന്‍ തീയറ്റര്‍, ഡെലിവറി റൂം വാര്‍ഡ് തുടങ്ങിയവ അത്യാധുനിക രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിനായി എന്‍.എച്ച്.എമ്മില്‍ നിന്നും 3.3 കോടി രൂപയാണ് വിനിയോഗിച്ചത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വാക്കോസ് ആണ് നിര്‍മാണം നടത്തിയത്.

മെഡിക്കല്‍ കോളജിനോട് ചേര്‍ന്നുള്ള റോഡുകള്‍ ഉന്നതനിലവാരത്തില്‍ പണി പൂര്‍ത്തീകരിച്ചു. ജലഅതോറിറ്റിയുടെ ജലശുദ്ധീകരണപ്ലാന്റും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. അങ്ങനെ മലയോരജനതയുടെ എക്കാലത്തേയും സ്വപ്നമാണ് കോന്നി മെഡിക്കല്‍ കോളജിന്റെ വികസന മുന്നേറ്റത്തിലൂടെ സാക്ഷാത്ക്കരിക്കുന്നത്. ആശുപത്രി കെട്ടിടം ഉയരുമ്പോള്‍ 500 കിടക്കകളുള്ള ആശുപത്രിയായി കോന്നി മെഡിക്കല്‍ കോളജ് ചരിത്രമെഴുതും.

പീഡിയാട്രിക്ക് ഐ.സി.യു, സര്‍ജിക്കല്‍ ഐ.സി.യു, മെഡിക്കല്‍ ഐ.സി.യു എന്നീ സൗകര്യങ്ങളാണ് മെഡിക്കല്‍ കോളജില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. എല്‍.എച്ച്.എം ഫണ്ടില്‍ നിന്നും 16 ലക്ഷം ഉപയോഗിച്ചാണ് പീഡിയാട്രിക്ക് ഐ.സി.യു നിര്‍മാണം പൂര്‍ത്തിയാക്കിയത്. സര്‍ജിക്കല്‍ ഐ.സി.യുവിന്റെ ഇന്റീരിയല്‍ വര്‍ക്കും മെഡിക്കല്‍ ഐ.സി.യു.വിന്റെ നിര്‍മാണവും കെ.എം.എസ്.സി.എല്‍ ആണ് നടത്തുന്നത്.

അഞ്ച് കോടി രൂപ ചിലിവില്‍ അത്യാധുനിക സി.ടി സ്‌കാന്‍ സംവിധാനമാണ് മെഡിക്കല്‍ കോളജില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സി.ടി. സ്‌കാന്‍ മുറി, സി.ടി. പ്രിപ്പറേഷന്‍ മുറി, സി.ടി. കണ്‍സോള്‍, സി.ടി. റിപ്പോര്‍ട്ടിംഗ് മുറി, റേഡിയോളജി സ്റ്റോര്‍ മുറി, യു.പി.എസ് മുറി, ഡോക്ടര്‍മാര്‍ക്കും നഴ്‌സിംഗ് ഓഫീസര്‍മാര്‍ക്കുമുള്ള മുറികള്‍ തുടങ്ങിയ സംവിധാനങ്ങളും ഇവയോടൊപ്പം ഒരുക്കിയിട്ടുണ്ട്.

അഞ്ചു മോഡുലാര്‍ ഓപ്പറേഷന്‍ തിയറ്ററുകളാണ് കെ.എം.എസ്.സി നിര്‍മിക്കുന്നത്. ഇവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ 50 ശതമാനം പൂര്‍ത്തിയായിക്കഴിഞ്ഞു. 3.3 കോടി രൂപ ചെലവില്‍ ഗൈനക്കോളജി ഓപ്പറേഷന്‍ തിയറ്റര്‍, പ്രസവമുറി, വാര്‍ഡ് തുടങ്ങിയവ അത്യാധുനിക രീതിയില്‍ സജീകരിച്ചിരിക്കുന്നു. മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍ നിര്‍മാണവും പുരോഗമിക്കുകയാണ്.

മോഡുലാര്‍ രക്തബാങ്കിന്റെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. കിഫ്ബിയില്‍ നിന്നും 1.28 കോടി രൂപയുടെ ഉപകരണങ്ങള്‍ ഉടനടി സ്ഥാപിക്കും. രക്തത്തില്‍ നിന്നും ഘടകങ്ങള്‍ വേര്‍തിരിക്കുന്നതിനുള്ള 45 ലക്ഷം വിലവരുന്ന ക്രയോ ഫ്യൂജ്, എലിസ പ്രൊസസര്‍ ഉള്‍പ്പടെ 22 ഉപകരണങ്ങള്‍ കിഫ്ബി ധന സഹായത്തില്‍ കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വാങ്ങും. രക്ത ബാങ്കിന്റെ ലൈസന്‍സ് നടപടികളും പുരോഗമിക്കുകയാണ്.

ആണ്‍കുട്ടികള്‍ക്ക് അഞ്ച് നിലയും പെണ്‍കുട്ടികള്‍ക്ക് ആറ് നിലയുമുള്ള ഹോസ്റ്റല്‍ നിര്‍മാണം അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. ജൂണ്‍ മാസത്തില്‍ പ്രവേശനം നല്‍കും. 11 നിലയില്‍ ജീവനക്കാര്‍ക്കായുള്ള ഫ്‌ളാറ്റിന്റെ നിര്‍മാണവും അവസാന ഘട്ടത്തിലാണ്. നാല് ടവറുകളായി നിര്‍മിക്കുന്ന ഫ്‌ളാറ്റില്‍ 160 ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും താമസ സൗകര്യമുണ്ടായിരിക്കും. ലോണ്‍ട്രി ബ്ലോക്കിന്റെ നിര്‍മാണവും 80 ശതമാനം പൂര്‍ത്തിയായി. മെഡിക്കല്‍ കോളജിന്റെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, മോര്‍ച്ചറി, ആയിരം പേര്‍ക്കിരിക്കാവുന്ന ഓഡിറ്റോറിയം, പ്രിന്‍സിപ്പലിനു താമസിക്കുന്നതിനുള്ള ഡീന്‍ വില്ല എന്നിവയും രണ്ടാം ഘട്ടത്തിന്റെ ഭാഗമായി സജ്ജമാകുകയാണ്.

നിലവിലുള്ള ആശുപത്രി കെട്ടിടത്തില്‍ ലക്ഷ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗൈനക്കോളജി വിഭാഗത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ഗൈനക്കോളജി ഓപ്പറേഷന്‍ തീയറ്റര്‍, ഡെലിവറി റൂം വാര്‍ഡ് തുടങ്ങിയവ അത്യാധുനിക രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിനായി എന്‍.എച്ച്.എമ്മില്‍ നിന്നും 3.3 കോടി രൂപയാണ് വിനിയോഗിച്ചത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വാക്കോസ് ആണ് നിര്‍മാണം നടത്തിയത്.

മെഡിക്കല്‍ കോളജിനോട് ചേര്‍ന്നുള്ള റോഡുകള്‍ ഉന്നതനിലവാരത്തില്‍ പണി പൂര്‍ത്തീകരിച്ചു. ജലഅതോറിറ്റിയുടെ ജലശുദ്ധീകരണപ്ലാന്റും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. അങ്ങനെ മലയോരജനതയുടെ എക്കാലത്തേയും സ്വപ്നമാണ് കോന്നി മെഡിക്കല്‍ കോളജിന്റെ വികസന മുന്നേറ്റത്തിലൂടെ സാക്ഷാത്ക്കരിക്കുന്നത്.
2012 മാര്‍ച്ച് 24 ന് ആണ് കോന്നിയില്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ടാകുന്നത്. തുടര്‍ന്ന് ഉണ്ടായ ഉടമ്പടി പ്രകാരം 2013 ഡിസംബര്‍ 23 ന് നിര്‍മ്മാണം ആരംഭിച്ച് 2015 ജൂണ്‍ 22 ന് നിര്‍മ്മാണം പൂര്‍ത്തീകരിക്കേണ്ടിയിരുന്നു. 18 മാസമായിരുന്നു നിര്‍മ്മാണ കാലാവധി. എന്നാല്‍ വിവിധ കാരണങ്ങളാല്‍ 2014 മെയ് 15-ാം തീതി മാത്രമാണ് മെഡിക്കല്‍ കോളേജ് നിര്‍മ്മാണം ആരംഭിക്കാന്‍ കഴിഞ്ഞത്. തുടര്‍ന്നും ഫണ്ട് ലഭ്യമാകാതിരുന്നതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനം തടസ്സപ്പെടുന്ന സ്ഥിതി ഉണ്ടായി.

2016 മുതലാണ് നിര്‍മ്മാണ കമ്പനിയുടെ കുടിശ്ശിഖ തീര്‍ത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് വേഗത്തിലാക്കിയത്. കോന്നി ഉപതെരഞ്ഞെടുപ്പിനു ശേഷം മെഡിക്കല്‍ കോളേജ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നതിന് മുഖ്യപരിഗണന നല്‍കി നിരന്തരമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്താൻ കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവരുടെ മികച്ച പിന്‍തുണ ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ട് എന്നുള്ളത് എടുത്തുപറയേണ്ടതാണ്. കോന്നി മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യത്തിലേക്ക് എത്തിക്കുന്നതിന് പത്ര, ദൃശ്യ മാധ്യമങ്ങള്‍ നടത്തിയ ഇടപെടലിനെ അങ്ങേയറ്റം ബഹുമാനത്തോടെ കാണുന്നു. തുടര്‍ന്നും മാധ്യമങ്ങളുടെ എല്ലാവിധ പിന്‍തുണയും മെഡിക്കല്‍ കോളേജിനുണ്ടാകണമെന്നും അഭ്യര്‍ത്ഥിക്കുന്നു. വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ. കെ.യു. ജനീഷ്കുമാര്‍ എം.എല്‍.എ.ജില്ലാ കളക്ടർ ഡോ: ദിവ്യ.എസ്.അയ്യർ,മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. മിറിയം വർക്കി,മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ഷാജി എ, എച്ച്.എല്‍.എല്‍ പ്രൊജക്റ്റ് മാനേജർ രതീഷ് കുമാർ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചു തകർന്നു; മുംബൈയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

0
മുംബൈ: ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....

​’ഇന്ത്യയെ തകർക്കുന്ന മോദിയും ലോകത്തെ നശിപ്പിക്കുന്ന ട്രംപും’;പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്...

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...

​’കെയ്ര്‍ സ്റ്റാര്‍മര്‍ പദവി ഒഴിഞ്ഞേക്കും’; ബ്രിട്ടനിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപിന്റെ നിർണായക ...

0
വാഷിങ്ടണ്‍: ബ്രിട്ടൻ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്...