ബാ​ൾ​ട്ടി​മോ​റി​ൽ ച​ര​ക്കു​ക​പ്പ​ൽ ഇ​ടി​ച്ച് പാലം തകർന്നുണ്ടായ അപകടം ; ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി

For full experience, Download our mobile application:
Get it on Google Play

അ​മേ​രി​ക്ക: ബാ​ൾ​ട്ടി​മോ​റി​ൽ ച​ര​ക്കു​ക​പ്പ​ൽ ഇ​ടി​ച്ച് പാ​ലം ത​ക​ർ​ന്നു​ണ്ടാ​യ ദുരന്തത്തിൽ കാ​ണാ​താ​യ ര​ണ്ട് തൊ​ഴി​ലാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ കൂ​ടി ക​ണ്ടെ​ത്തി. നാ​ല് തൊ​ഴി​ലാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്. ഇ​വ​ർ ര​ക്ഷ​പ്പെ​ടാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലേ​ക്ക് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ​ത്തു​ട​ർ​ന്ന് പ​റ്റാ​പ്സ്കോ ന​ദി​യി​ൽ ചൊ​വ്വാ​ഴ്ച നി​ർ​ത്തി​വ​ച്ച തെ​ര​ച്ചി​ൽ പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും പ്ര​തീ​ക്ഷ​യി​ല്ലെ​ന്ന് മേ​രി​ലാ​ൻ​ഡ് സ്റ്റേ​റ്റ് പോ​ലീ​സ് അ​റി​യി​ച്ചു. കൂ​ടു​ത​ൽ പേ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന ആ​ശ്വാ​സ​വും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ പ​ങ്കു​വ​ച്ചു. ക​പ്പ​ൽ ഇ​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ത​ക​ർ​ന്നു​വീ​ണ ഫ്രാ​ന്‍​സി​സ് സ്‌​കോ​ട്ട് കീ ​പാ​ല​ത്തി​ലൂ​ടെ​യു​ള്ള ദേ​ശീ​യ​പാ​ത​യി​ലെ കു​ഴി​യ​ട​യ്ക്കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ടി​രു​ന്ന​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. എ​ട്ടു​പേ​രാ​ണ് ന​ദി​യി​ൽ വീ​ണ​ത്.

ര​ണ്ടു​പേ​രെ നേ​ര​ത്തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തെ​ത്തി​ച്ചി​രു​ന്നു. ഗ്വാ​ട്ടി​മാ​ല, ഹൊ​ണ്ടു​റാ​സ്, മെ​ക്സി​ക്കോ നി​വാ​സി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ക​പ്പ​ലി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്‌​ട​മാ​യ വി​വ​രം ല​ഭ്യ​മാ​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം നി​ർ​ത്തി​വ​ച്ച​താ​ണു വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​ക്കി​യ​ത്. തൊ​ഴി​ലാ​ളി​ക​ളെ വി​വ​ര​മ​റി​യി​ക്കാ​നു​ള്ള സ​മ​യം ല​ഭി​ച്ച​തു​മി​ല്ല. നി​യ​ന്ത്ര​ണം ന​ഷ്‌​ട​മാ​യ ച​ര​ക്കു​ക​പ്പ​ൽ പാ​ല​ത്തി​ന്‍റെ ദി​ശ​യി​ലേ​ക്കു നീ​ങ്ങു​ന്നു​വെ​ന്ന സ​ന്ദേ​ശം വ​ന്ന് 90 സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ത്തു​നി​ന്നും ഗ​താ​ഗ​തം ത​ട​യു​ക​യാ​യി​രു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തമിഴ്നാട്ടിൽ ഇന്ന് നയപ്രഖ്യാപനം

0
ചെന്നൈ: തമിഴ്നാട്ടിൽ ഇന്ന് നയപ്രഖ്യാപനം. ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ നയപ്രഖ്യാപന...

പകർച്ചവ്യാധി വ്യാപനത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ ; ഷിഗെല്ലയിൽ തീവ്ര ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

0
തിരുവനന്തപുരം: പകർച്ചവ്യാധി വ്യാപനത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ. ശുചീകരണ പ്രവർത്തനങ്ങൾ ഇനിയും...

കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി ; കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം

0
കൊല്ലം: കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം....

വാഴക്കുല വെട്ടുമ്പോള്‍ കര്‍ഷകന്‍റെ കൈക്ക് പാമ്പ് കടിച്ചു ; കടിച്ച പാമ്പുമായി നേരെ പോയത്...

0
കോഴിക്കോട്: വാഴക്കുല വെട്ടുന്നതിനിടെ വയോധികന്‍റെ കൈയ്ക്ക് പാമ്പുകടിയേറ്റു. താമരശ്ശേരി കട്ടിപ്പാറ ചമല്‍...