പശ്ചിമബംഗാളിലെ തീവണ്ടികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം ; ചരക്കുതീവണ്ടി മുന്നറിയിപ്പ് അവഗണിച്ചുവെന്ന് സംശയം, കൂടുതൽ വിവരങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ജല്‍പായ്ഗുഡിയില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആളപായത്തിന്റെ വ്യാപ്തി കുറച്ചത് കാഞ്ചന്‍ജംഗ എക്‌സ്പ്രസിന് പിന്നിലെ ഒരു ഗാര്‍ഡ് വാനും രണ്ട് പാര്‍സല്‍ കോച്ചുകളും. കാഞ്ചന്‍ജംഗ എക്‌സ്പ്രസിന്റെ പിന്നില്‍ ചരക്കുതീവണ്ടിയിടിച്ചാണ് അപകടം നടന്നത്. ഇടിയുടെ ആഘാതംമൂലം ഈ മൂന്ന് കോച്ചുകളിലുമാണ് കാര്യമായ നാശനഷ്ടമുണ്ടായത്. യാത്രക്കാരെ കയറ്റാത്ത കോച്ചുകളായതിനാല്‍ കൂടുതല്‍ ആളപായമൊഴിവായി. അപകടത്തില്‍ ഒമ്പതുപേര്‍ മരിച്ചതായാണ് ഔദ്യോഗകി സ്ഥിരീകരണം. 15-ഓളം മരണമുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. 41 പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്.

മരിച്ചവരില്‍ ഒരാള്‍ ചരക്കുതീവണ്ടിയുടെ ലോക്കോപൈലറ്റും മറ്റൊരാള്‍ കാഞ്ചന്‍ജംഗ എക്‌സപ്രസിന്റെ ഗാര്‍ഡുമാണ്. ഗാര്‍ഡ് വാനിന് തൊട്ടുപിന്നിലായി യാത്രക്കാരെ കയറ്റുന്നകോച്ചുകളായിരുന്നെങ്കില്‍ അപകടത്തിന്റെ വ്യാപ്തി വലുതാവുമായിരുന്നെന്നാണ് വിദഗ്ധര്‍ പറയുന്നത്. ത്രിപുരയിലെ സ്ബറൂമില്‍നിന്ന് തീവണ്ടി യാത്ര ആരംഭിച്ചപ്പോള്‍ പാര്‍സല്‍ വാന്‍ മുന്‍ഭാഗത്തായിരുന്നു. അപകടമുണ്ടായ സ്ഥലത്തിന് തൊട്ടടുത്തുള്ള ന്യൂ ജല്‍പായ്ഗുഡിക്ക് 18 സ്റ്റേഷനുകൾക്ക് മുമ്പ്, അസമിലെ ലുംദിങ്ങില്‍വെച്ച് പാര്‍സല്‍ വാന്‍ പിന്നിലേക്ക് മാറ്റിയിരുന്നു. ഇത് സ്ഥിരമായി ചെയ്തുവരുന്നതാണെന്നും അധികൃതര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...