കുറ്റ്യാടിയിൽ യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയെ കണ്ടെത്താനായില്ല

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയെ കണ്ടെത്താനായില്ല . സംഭവത്തിൽ സംശയിക്കുന്നവരെ ചോദ്യം ചെയ്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു. പരാതിയിൽ പോലീസ് ഇടപെടൽ കര്യക്ഷമമല്ലായിരുന്നുവെന്ന് പീഡനം നേരിട്ട യുവതി നേരത്തെ ആരോപിച്ചിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് കുറ്റ്യാടി കക്കട്ടിൽ യുവതിയെ വീട്ടിൽ കയറി മുഖം മൂടി ധരിച്ച ആൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. അതിക്രമം യുവതി ചേറുത്തതോടെ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു.

സംഭവം നടന്നു രണ്ട് ദിവസമായിട്ടും പോലീസിനു അക്രമിയെ കണ്ടെത്താനായില്ല. സംശയം തോന്നിയവരെ ഇതിനോടകം ചോദ്യം ചെയ്തതായും അന്വേഷണം ഊർജിതമാക്കിയതായും പോലീസ് പറഞ്ഞു. അതിക്രമം നേരിട്ടതിനു പിന്നാലെ പരാതി നൽകിയെങ്കിലും പോലീസ് വേഗത്തിൽ നടപടികൾ സ്വീകരിച്ചില്ലെന്നും അന്വേഷണത്തിൽ അലംഭാവം കാണിച്ചുവെന്നും അതിക്രമത്തിന് ഇരയായ യുവതി ആരോപിച്ചിരുന്നു.അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് വനിതാ കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് യുവതിയുടെ കുടുംബം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീട്ടുജോലിക്കാരനും ബന്ധുക്കൾക്കും പണം നൽകി മരുമകളെ കൊലപ്പെടുത്തി അമ്മായിയമ്മ

0
ഗാട്ട്കോപ്പർ: വീട്ടുജോലിക്കാരനും ബന്ധുക്കൾക്കും പണം നൽകി ഇഷ്ടമില്ലാതിരുന്ന മരുമകളെ കൊലപ്പെടുത്തി അമ്മായിയമ്മ....

ഡിജിപി എസ് ശ്രീജിത്തിനെതിരെ വിജിലന്‍സ് അന്വേഷണമില്ല, ആവശ്യം തള്ളി സംസ്ഥാന സർക്കാർ

0
കൊച്ചി: മുൻകൂറായി അനുമതി വാങ്ങാതെ വിദേശയാത്ര നടത്തിയെ ഡിജിപി എസ്...

പരവതാനി വിരിച്ചില്ല ; ഉദ്ഘാടന വേദിയിലേക്ക് എത്താൻ കാറിൽ നിന്ന് ഇറങ്ങാതെ മന്ത്രി കെ...

0
ആലപ്പുഴ: പരവതാനി വിരിച്ചില്ല ഉദ്ഘാടന വേദിയിലേക്ക് എത്താൻ കാറിൽ നിന്ന് ഇറങ്ങാതെ...

മണിപ്പൂരിൽ സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

0
ഇംഫാൽ: മണിപ്പൂരിൽ സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...