Wednesday, May 7, 2025 4:42 pm

വൃദ്ധയെ തോക്കുചൂണ്ടി ഭീഷണിപെടുത്തി കൊള്ളയടിക്കാൻ ശ്രമിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതികൾ

For full experience, Download our mobile application:
Get it on Google Play

ദില്ലി: പിതംപുരയിൽ ഒരു വൃദ്ധയെ തോക്കുചൂണ്ടി ഭീഷണിപെടുത്തി കൊള്ളയടിക്കാൻ ശ്രമിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതികൾ. മുഖ്യപ്രതിയുടെ വിവാഹമോചനം നേടിയ ഭാര്യയ്ക്ക് ജീവനാംശം നൽകാൻ പണം കണ്ടെത്താനാണ് കുറ്റകൃത്യം ചെയ്തതെന്ന് 3 പ്രതികളും സമ്മതിച്ചതായി പോലീസ് പറഞ്ഞു. മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തതായും കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും വസ്തുക്കളും കണ്ടെടുത്തതായും ദില്ലി പോലീസ് അറിയിച്ചു. മാ‌ർച്ച് 31 ന് ആണ് കേസിന് ആസ്പദമായ സംഭവം. 72 വയസുകാരിയായ കംലേഷ് ആറോറ എന്ന സ്ത്രീക്ക് നേരെയാണ് പ്രതികൾ തോക്ക് ചൂണ്ടി ഭീഷണിപെടുത്തിയത്. ഉച്ച കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന വൃദ്ധയോട് കൊറിയർ ഉണ്ടെന്ന് പറഞ്ഞ് ബെൽ അടിക്കുകയായിരുന്നു. വാതിൽ തുറന്നപ്പോഴേക്കും പ്രതികൾ അകത്ത് കയറുകയായിരുന്നു. ഇതിനു ശേഷം വൃദ്ധയെ കഴുത്തു ഞെരിച്ചു. എന്നാൽ ഇത് കണ്ട് മകൾ ഓടിയെത്തി വാതിൽ അടച്ചതോടെ പ്രതികൾ ഓടി രക്ഷപെടുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നുണ്ട്. ഇതിനു ശേഷം പ്രതികൾ ബൈക്കിൽ ഓടി രക്ഷപ്പെടപകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ആ വീട്ടിൽ ഒരു വൃദ്ധ മാത്രമാണ് താമസിക്കുന്നതെന്നാണ് കരുതിയിരുന്നതെന്നും പ്രതികൾ പോലീസിനോട് പറഞ്ഞു.

ഭാരതീയ ന്യായ സംഹിത‌ സെക്ഷൻ 309(5)/3(5), ആയുധ നിയമത്തിലെ സെക്ഷൻ 25/27 എന്നിവ പ്രകാരം പ്രതികൾക്കെതിരെ കേസ എടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും സംഭവസ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ക്യാമറകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ടെന്നും ദില്ലി പോലീസ് വ്യക്തമാക്കി. ബുദ്ധ് വിഹാർ ഫേസ്-1 നിവാസിയായ പങ്കജ് (25), മംഗോൾപുരി നിവാസിയായ രാമ സ്വാമി (28), ബുദ്ധ് വിഹാർ ഫേസ്-1 നിവാസിയായ അഭിഷേക് എന്ന ഹർഷ് (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ, വിവാഹമോചനത്തിനുശേഷം ജീവനാംശം നൽകുന്നതിനായാണ് കുറ്റകൃത്യത്തിന് മുതിർന്നതെന്ന് പങ്കജ് സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഒരു മോട്ടോർ സൈക്കിൾ, നാടൻ തോക്ക്, ബാഗ്, കുറ്റകൃത്യ സമയത്ത് പ്രതി ധരിച്ച വസ്ത്രങ്ങൾ എന്നിവ പോലീസ് കണ്ടെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സിവിൽ ഡിഫൻസ് മോക് ഡ്രിൽ ആരംഭിച്ചു

0
ന്യൂ ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരമുള്ള സിവിൽ ഡിഫൻസ് മോക്...

കുട്ടികള്‍ക്ക് സൗജന്യ പഠനോപകരണ കിറ്റിനുള്ള അപേക്ഷ ക്ഷണിച്ചു

0
ഓട്ടോ മൊബൈല്‍ വര്‍ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ സര്‍ക്കാര്‍, സര്‍ക്കാര്‍...

കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്കിംഗ് പരിശീലനം ആരംഭിച്ചു

0
പത്തനംതിട്ട : എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന...

സഹകരണ സംഘങ്ങളുടെ വിശ്വാസ്യത നിലനിര്‍ത്തണം : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട: ഇന്ത്യയിലെ ഏറ്റവും വലിയ സഹകരണ പ്രസ്ഥാനമായ കേരളത്തിലെ സഹകരണ സംഘങ്ങള്‍...