വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി ; പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതിയെ ബേപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ബേപ്പൂര്‍ സ്വദേശി അശ്വിന്‍ വി മേനോനാണ് പിടിയിലായത്. കോട്ടയം സ്വദേശിയായ സ്ത്രീയില്‍ നിന്ന് ഒമ്പതര ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്. കളളനോട്ട് കേസടക്കം മറ്റു നിരവധി കേസുകളിലും ഇയാള്‍ പ്രതിയാണ്.

ഇന്‍സ്റ്റഗ്രാം വഴി പരിചയം സ്ഥാപിക്കുക, വിവാഹ വാഗ്ദാനം നല്‍കി പണം തട്ടുക, എതിര്‍ക്കുന്ന സ്ത്രീകളെ ഭീഷണിപ്പെടുത്തുക നിരവധി പരാതികളാണ് ബേപ്പൂര്‍ സ്വദേശി അശ്വിന്‍ വി മേനോനെതിരെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പോലീസിന് കിട്ടിയത്. പരാതികളെല്ലാം വിദേശത്ത് നിന്ന് ഇമെയിലില്‍ കിട്ടിയതായതിനാല്‍ കേസ് എടുത്ത് അന്വേഷണം നടത്താന്‍ പോലീസിന് കഴിയാതെ വന്നു. ഇതിനിടെയാണ് വിവാഹ വാഗ്ദാനം നല്‍കി തന്‍റെ പക്കല്‍ നിന്ന് 9.50 ലക്ഷം രൂപ തട്ടിയെന്ന പരാതിയുമായി കോട്ടയം സ്വദേശി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് പോലീസ് ഇയാളെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

2020ല്‍ പത്തനംതിട്ട സ്വദേശിയെയും 2021ല്‍ ന്യൂസിലാന്‍ഡില്‍ താമസമാക്കിയ മറ്റൊരു സ്ത്രീയെയും ഇയാള്‍ സമാനമായ രീതിയില്‍ കബളിപ്പിച്ചിരുന്നു. വിവാഹ മോചിതരോ പ്രായമായിട്ടും വിവാഹം കഴിക്കാത്തവരോ ആയ സ്ത്രീകളെ അതും ഉയര്‍ന്ന സാമ്പത്തിക ശേഷിയുളളവരെ കേന്ദ്രീകരിച്ചായിരുന്നു ഇയാള്‍ തട്ടിപ്പ് ആസൂത്രണം ചെയ്തിരുന്നത്.

പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചപ്പോള്‍ കോഴിക്കോട്ടെ പ്രമുഖ ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കാറിലായിരുന്നു ഇയാള്‍ സ്റ്റേഷനിലെത്തിയത്. ഇവരില്‍ നിന്ന് രണ്ടര ലക്ഷത്തോളം രൂപ ഇയാള്‍ കൈക്കലാക്കിയതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍റ് എന്ന പേരിലും സ്റ്റോക്ക് മാര്‍ക്കറ്റ് ട്രെയിനര്‍ എന്ന പേരിലുമെല്ലാമാണ് ഇയാള്‍ സമൂഹ മാധ്യമങ്ങളിലൂടെ സ്വയം പരിചയപ്പെടുത്തിയരുന്നത്. എന്നാല്‍ ഇതെല്ലാം തട്ടിപ്പിന് കളമൊരുക്കാനായി നല്‍കിയ വ്യാജ വിവരങ്ങളാണെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. കോടതിയില്‍ ഹാജരാക്കിയ അശിന്‍ മേനോനെ റിമാന്‍ഡ് ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നാം പ്രസവത്തിനും ഒരു വർഷം ശമ്പളത്തോടു കൂടിയ അവധി ; ഉത്തരവുമായി വിജയ് സർക്കാർ

0
ചെന്നൈ : തമിഴ്‌നാട്ടിലെ സർക്കാർ ജീവനക്കാരായ സ്ത്രീകളുടെ ക്ഷേമത്തിനുതകുന്ന സുപ്രധാന പ്രഖ്യാപനവുമായി...

‘ഇഡി റെയ്ഡിൽ ഭയപ്പെട്ട് ഓടില്ല ; രാഷ്ട്രീയപരമായും നിയമപരമായും നേരിടും’ : മുഹമ്മദ് റിയാസ്

0
കോഴിക്കോട് : ഇഡി റെയ്ഡിൽ നിയമവിരുദ്ധമായി ഒന്നും ലഭിച്ചില്ലെന്ന് പിഎ മുഹമ്മദ്...

വട്ടിയൂർക്കാവ് മണ്ഡലത്തിലെ പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക സ്ക്വാഡ് : മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ ഡെങ്കിപ്പനി, ചിക്കൻഗുനിയ തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധം...

മാസപ്പടി കേസ്‌ ; റെയ്ഡിൽ മുമ്പും ഒന്നും കിട്ടിയിട്ടില്ല ; വീണയ്ക്ക് ബിസിനസ് ചെയ്യാൻ...

0
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ ടി യുമായി...