7 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതി 4 വർഷങ്ങൾക്ക് ശേഷം പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: 7 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതി 4 വർഷങ്ങൾക്ക് ശേഷം പിടിയിൽ. പെരുംകുളം ഉറിയാക്കോട്, താന്നിയോട് തെക്കുംകര വീട്ടിൽ റെജി എന്നു വിളിക്കുന്ന സുരേഷിനെ(44)യാണ് 4 വർഷങ്ങൾക്ക് ശേഷം പോലീസ് അറസ്റ്റ് ചെയ്തത്. 2021ലാണ് കേസിനാസ്‌പദമായ സംഭവം. കുട്ടി വീട്ടിൽ ഒറ്റക്കായിരുന്ന സമയം നോക്കി വീട്ടിൽ പ്രതി അതിക്രമിച്ചു കയറി ഉപദ്രവിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം പല സ്ഥലങ്ങളിലും വേഷം മാറി താടിയും മുടിയും നീട്ടി വളർത്തി രൂപഭേദം വരുത്തി കണ്ടാൽ തിരിച്ചറിയാത്ത വിധം ആടുജീവിതം പോലെയാണ് പ്രതി 4 വർഷം ഒളിവിൽ കഴിഞ്ഞിരുന്നത് എന്ന് പൊലീസ് വ്യക്തമാക്കി. ഒളിവിൽ പോയ പ്രതിയെ കാട്ടാക്കട ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എൻ. ഷിബുവിൻ്റെ നേതൃത്വത്തിൽ എസ്.ഐമാരായ ബൈജു. ഉണ്ണികൃഷ്‌ണൻ, ഗ്രേഡ് സിപിഒ പ്രശോഭ്, സിപിഒ സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതിയെ കേസിലെ അതിജീവിതയെയും കുട്ടിയുടെ മാതാപിതാക്കളേയും സാക്ഷികളേയും കാണിച്ച് തിരിച്ചറിഞ്ഞതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അയോധ്യ രാമക്ഷേത്ര സംഭാവന തിരിമറി കേസിൽ നിർണായക കണ്ടെത്തലുമായി പോലീസ്

0
ദില്ലി: അയോധ്യ രാമക്ഷേത്ര സംഭാവന തിരിമറി കേസിൽ നിർണായക കണ്ടെത്തലുമായി പോലീസ്. കാണിക്ക...

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന മാറ്റാൻ ഇടയില്ല ; ധനബില്ലിൽ നികുതി ഘടന...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന മാറ്റാൻ ഇടയില്ല....

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിനിടിച്ച് മരിച്ച നിലയില്‍ അജ്ഞാതന്‍റെ മൃതദേഹം കണ്ടെത്തി

0
കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിനിടിച്ച് മരിച്ച നിലയില്‍ അജ്ഞാതന്‍റെ മൃതദേഹം കണ്ടെത്തി....

ഇരട്ട ഭൂചലനത്തിൽ പകച്ച് വെനസ്വേല ; 235 മൃതദേഹങ്ങൾ കണ്ടെത്തി

0
കാരക്കസ്: വെനസ്വേലയെ ദുരന്തഭൂമിയാക്കിയ ഇരട്ട ഭൂചലനത്തിൽ 235 മൃതദേഹങ്ങൾ കണ്ടെത്തി. തകർന്ന...