റിട്ടയേഡ് അധ്യാപികയെ കെട്ടിയിട്ട് സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിലെ പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലം കടയ്ക്കലിൽ റിട്ടയേഡ് അധ്യാപികയെ കെട്ടിയിട്ട് സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിലെ പ്രതി പിടിയിൽ. ആറ്റിങ്ങൽ സ്വദേശി ശ്യാം കുമാറിനെയാണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ടാണ് കടയ്ക്കൽ മാർക്കറ്റ് ജംഗ്ഷനിൽ ഒറ്റയ്ക്ക് താമസിക്കുന്ന റിട്ടയേഡ് അധ്യാപിക ഓമനയെ പ്രതി കത്തി കാണിച്ചു ഭീഷണിപ്പെടുത്തി നാലര പവൻ സ്വർണാഭരണങ്ങളും 7000 രൂപയും മൊബൈൽ ഫോണും മോഷ്ടിച്ചത്. ചുണ്ടിന് മുറിവുള്ള തൊപ്പി വച്ച ആളാണ് അക്രമിച്ചതെന്ന ഓമനയുടെ മൊഴിയാണ് പ്രതിയിലേക്കെത്താൻ പോലീസിന് സഹായിച്ചു. കാറിൽ സഞ്ചരിക്കുകയായിരുന്ന ശ്യാം കുമാറിനെ മടത്തറയിൽ വച്ചാണ് അന്വേഷണ സംഘം പിടികൂടിയത്. സ്വര്‍ണാഭരണങ്ങൾ സ്വകാര്യ സ്ഥാപനത്തിൽ പണയത്തിന് വച്ചിരിക്കുകയാണെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി.

ശ്യാം കുമാറിന്റെ ആക്രമണത്തിൽ പരിക്കേറ്റ അധ്യാപിക തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഓമനയുടെ ഇടിപ്പെല്ലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. അക്രമിയുടെ തള്ളിയിട്ട അധ്യാപികയെ രണ്ട് മണിക്കൂറിന് ശേഷമാണ് അയൽവാസിയും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയിൽ എത്തിച്ചത്. കൊട്ടാരക്കര ഡിവൈഎസ്പിയുടെ മേൽനോട്ടത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ശ്യാംകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

അതേസമയം കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ആക്രികടകളില്‍ മോഷണം നടത്തിയിരുന്ന അന്യസംസ്ഥാന തൊഴിലാളി പിടിയിലായിരുന്നു. പഞ്ചാബ് സ്വദേശി നീരജ് പ്രസാദ് (29) ആണ് നൂറനാട് പോലീസിന്റെ പിടിയിലായത്. ചാരുംമൂട്ടിലെ എസ് ആന്‍ഡ് സി എന്ന ആക്രികടയില്‍ നിന്നും 35,000 രൂപ വിലവരുന്ന ഇരുമ്പ് സാധനങ്ങളും ചെമ്പുകമ്പികളും, മോട്ടോർ കോയിലുകളും കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...