കണ്ണൂരിൽ ബോംബ് സ്ഫോടനക്കേസിലെ പ്രതിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാക്കി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: കണ്ണൂരിൽ ബോംബ് സ്ഫോടനക്കേസിലെ പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി. പാനൂർ ബോംബ് സ്ഫോടനക്കേസിലെ പ്രതി അമൽ ബാബുവിനെയാണ് മീത്തലെ കുന്നോത്ത് പറമ്പ് ബ്രാഞ്ച് സെക്രട്ടറി ആയി തെരഞ്ഞെടുത്തത്. നിലവിലെ സെക്രട്ടറിക്ക് പ്രവർത്തിക്കാനുള്ള അസൗകര്യത്തെ തുടർന്നാണ് മാറ്റം. പാർട്ടിയിൽ നിന്ന് സസ്പെൻഡ്‌ ചെയ്ത അമൽ ബാബുവിനെ പാർട്ടി അന്വേഷണത്തിന് ഒടുവിൽ തിരിച്ചെടുക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ അഞ്ചിന് പുലർച്ചെ പാനൂർ പുളിയതോടിന് അടുത്ത് നിർമാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ ബോംബ് നിർമിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്.

സംഭവത്തിൽ ഒരാൾ മരണപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിൽ മരിച്ചായാൾ ഉൾപ്പെടെ 15 പ്രതികളാണ് ഈ കേസിൽ ഉണ്ടായിരുന്നത്. പതിനഞ്ച് പ്രതികളും ഡിവൈഎഫ്ഐ പ്രവർത്തകരാണ്. ഇതിൽ ഒരു പ്രതിയാണ് അമൽ ബാബു. പാർട്ടിക്ക് ഈ സംഭവുമായി ബന്ധമില്ലെന്ന് പറഞ്ഞു ഡിവൈഎഫ്‌ഐയുടെ ഭാരവാഹിയായിരുന്ന അമൽ ബാബുവിനെ അന്ന് തന്നെ പാർട്ടി സസ്‌പെൻഡ് ചെയ്തിരുന്നു. തുടർന്ന് പാർട്ടി നടത്തിയ അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി പാർട്ടിയിലേക്ക് തിരിച്ചെടുക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ ചൂട് കൂടുന്നു ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രത്യേക നിർദേശങ്ങൾ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം...

പന്തളം കുരമ്പാലയില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തുവീഴുന്നു : രോഗബാധയെന്ന് സംശയം

0
പന്തളം : കുരമ്പാലയിലെ ജനവാസ മേഖലയില്‍ കാട്ടുപന്നികളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി....

ബാലുശ്ശേരിയില്‍ വയോധികന് നേരെ അതിക്രമം

0
കോഴിക്കോട്: ബാലുശ്ശേരിയില്‍ വയോധികന് നേരെ അതിക്രമം. ബാലുശ്ശേരി ബീവറേജിന് സമീപം തുരുത്യാട്...

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി പുതിയ സ്പോൺസർഷിപ്പ് പദ്ധതി ആരംഭിച്ചു

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യം...