37 വർഷം മുമ്പുള്ള മോഷണ കേസിലെ പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വെച്ചൂച്ചിറ പോലീസ് സ്റ്റേഷനിൽ 1985 ൽ രജിസ്റ്റർ ചെയ്ത റബ്ബർ ഷീറ്റ് മോഷണ കേസിൽ പ്രതിയെ പോലീസ് പിടികൂടി. അത്തിക്കയം കരികുളം ചെമ്പനോലി മേൽമുറി വീട്ടിൽ കുഞ്ഞുകുട്ടിയുടെ മകൻ പൊടിയനെ (71)യാണ് വെച്ചൂച്ചിറ പോലീസ് കലഞ്ഞൂർ പോത്തുപാറയിൽ നിന്നും അറസ്റ്റ് ചെയ്തത്. വെച്ചൂച്ചിറയിൽ 37 വർഷം മുമ്പ് റബ്ബർ ഷീറ്റ് മോഷ്ടിച്ച പൊടിയൻ മോഷണത്തിന് ശേഷം മുങ്ങുകയായിരുന്നു. കാടുകയറി പോയതാണെന്ന് ഇയാൾ പോലീസിനോട് വെളിപ്പെടുത്തി. മൊബൈൽ ഫോണോ മറ്റ് സൗകര്യങ്ങളോ ഒന്നുമില്ലാതിരുന്ന പൊടിയനുമായി ബന്ധുക്കൾക്കോ നാട്ടുകാർക്കോ യാതൊരു ബന്ധവും ഇത്രനാളും ഇല്ലായിരുന്നു.

ഇയാൾ എവിടെയാണെന്നും ആർക്കും അറിവില്ലായിരുന്നു. പോത്തുപാറ വനത്തിൽ ഒളിച്ചു താമസിക്കുന്നതായി വെച്ചൂച്ചിറ പോലീസ് ഇൻസ്‌പെക്ടർ ജെസ്ലിൻ വി സ്കറിയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പോലീസ് സംഘം സാഹസികമായി പിടികൂടുകയായിരുന്നു. പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിൽ എസ് ഐ സായ് സേനൻ, എസ് സി പി ഒ സാംസൺ, സി പി ഓമാരായ വിഷ്ണു കെ എസ്, ലാൽ, ശ്യാകുമാർ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...