പരിസ്ഥിതി സംരക്ഷണ പ്രചാരകനായ സൈക്കിൾ യാത്രികന് സ്വീകരണം നല്കി

For full experience, Download our mobile application:
Get it on Google Play

എടത്വ: കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ഠിക്കാൻ ലക്ഷ്യമിട്ട് ഉള്ള സാഹസിക സൈക്കിൾ യാത്രികന് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരണം നല്കി. മുബൈ സ്വദേശിയായ ചാൻ എസ് കുൻ (39) ഇതിനോടകം 8044 കിലോമീറ്റർ സഞ്ചരിച്ചു കഴിഞ്ഞു. കഴിഞ്ഞ ഓഗസ്റ്റ് 28നാണ് ഉത്തരാഖണ്ഡിലെ ഋഷികേശത്തു നിന്നും യാത്ര ആരംഭിച്ചത്. ഇതിനോടകം 10 സംസ്ഥാനങ്ങൾ പിന്നിട്ടു.

വലിയ ലക്ഷ്യത്തിനായി സാഹസികമായ ദൗത്യം ഏറ്റെടുത്ത യുവാവിന് ഇന്നലെ തലവടി പഞ്ചായത്ത് ജംഗഷനിൽ സ്വീകരണം നല്കി. ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് അധ്യക്ഷത വഹിച്ചു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി.നായർ ഉദ്ഘാടനം ചെയ്തു. ആൻ്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള പൊന്നാട അണിയിച്ച് ആദരിച്ചു.

ജനപ്രതിനിധികളായ കൊച്ചുമോൾ ഉത്തമൻ, ബിനു സുരേഷ്, സി.ഡി.എസ് ചെയർപേഴ്സൺ ഉഷ വിക്രമൻ, ജലജീവൻ മിഷൻ കോർഡിനേറ്റർ ശ്രീരജ്ഞിനി, ചർച്ചാ വേദി ഭാരവാഹികളായ ചർച്ചാ വേദി പ്രസിഡൻ്റ് പി വി.രവീന്ദ്രനാഥ്, പരിയാരത്ത് ചന്ദ്രമോഹൻ ,എം വേണുഗോപാൽ ,എം ജി കൊച്ചുമോൻ ,ഡോ. ജിതേന്ദ്രൻ ,തോമസ്കുട്ടി ചാലുങ്കൽ , പൊതു പ്രവർത്തകരായ പിയൂഷ് പ്രസന്നൻ , സുരേഷ് പി.ദാമോദരൻ, സാം മാത്യൂ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് സൗഹൃദ വേദിയുടെ നേതൃത്വത്തിൽ വാലയിൽ ബെറാഖാ ഭവനിൽ സ്വീകരണം നല്കി.

ഇന്ന് രാവിലെ 7.30ന് ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകൻ ആൻ്റപ്പൻ അമ്പിയായം സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷം യാത്ര തുടരും. 4 മാസം കൊണ്ട് ലക്ഷ്യം പൂർത്തികരിക്കാനാണ് ഉദ്ദേശം. നിലവിൽ 25338 കിലോമീറ്റർ സൈക്കിൾ യാത്ര നടത്തിയ ഡൽഹി സ്വദേശി ലഫ്. കേണൽ വിശാൽ അഹലാവത്തിൻ്റെ റെക്കോർഡ് മറികടക്കുവാൻ സാധിച്ചാൽ ലോക റെക്കോർഡിൽ ഇടം പിടിക്കാൻ ചാൻ എസ് കുന്നിന് സാധിക്കും. പല കേന്ദ്രങ്ങളിലായി സംവാദങ്ങളിലൂടയും ചർച്ചയിലൂടെയും തണൽ മരങ്ങൾ നട്ടും ആണ് യാത്ര. കാലാവസ്ഥാ വ്യതിയാനവും അതിനെ അഭിമുഖീകരിക്കേണ്ട സമൂഹവും കൂടുതൽ ചർച്ച ചെയ്യപ്പെടണം എന്ന വലിയ ലക്ഷ്യമാണ് ചാൻ എസ് കുൻ നിർവ്വഹിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...