ക്യാമറ വാടകയ്ക്ക് വാങ്ങി കബളിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ക്യാമറ വാടകയ്ക്ക് വാങ്ങി കബളിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. നിജാസ് (29 ) നെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. പൂക്കൈത നഗറിൽ താമസിക്കുന്ന ലല്ലു എന്നയാളെ കബളിപ്പിച്ച് ഒരു ലക്ഷത്തിനാൽപ്പതിനായിരം രൂപ വിലവരുന്ന ക്യാമറയും അനുബന്ധ ഉപകരണങ്ങളും നിജാസ് തട്ടിയെടുക്കുകയായിരുന്നു. ക്യാമറ വാടകയ്ക്ക് കൊടുക്കാനുണ്ടെന്ന് കാണിച്ച് ലല്ലു ഒ എൽ എക്സിൽ നൽകിയ പരസ്യം കണ്ടാണ് നിജാസ് സമീപിക്കുന്നത്.

ആലുവ യു.സി കോളേജിനടുത്ത് താമസിക്കുകയാണെന്ന് നിജാസ് ഇവരെ പറഞ്ഞ് വിശ്വസിപ്പിക്കുകയും ദിവസം രണ്ടായിരം രൂപ നിരക്കിൽ രണ്ട് ദിവസത്തേക്ക് ഇയാള്‍ ക്യാമറ വാടകയ്ക്ക് കൊണ്ടുപോകുകയും ചെയ്യുകയായിരുന്നു. ശേഷം  ഇയാൾ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു.  തുടർന്ന് പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. ഇൻസ്പെക്ടർ വി.എസ് വിപിൻ, എസ്.ഐ പി.ഡി ബെന്നി, എ.എസ്.ഐമാരായ സിനു മോൻ, ജോയി വർഗ്ഗീസ്, സി.പി.ഒ മാരായ എം.എ.ഡിക്സൻ, കെ.പി.സെബാസ്റ്റ്യൻ, തരുൺ കുമാർ തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർകോട് പോലീസുകാരനെ കാണാതായി ; അന്വേഷണം

0
രാജപുരം: കാസർകോട് പോലീസുകാരനെ കാണാതായി. രാജപുരം പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള സിവിൽ...

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....