റാന്നി : എം.ബി.ബി.എസ്. ഇന്റേണ്‍ഷിപ്പിന് സൗകര്യം നല്‍കാമെന്നുപറഞ്ഞ് റാന്നി സ്വദേശിനിയുടെ ഏഴുലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ തിരുവനന്തപുരം സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥിയെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. നേമം എസ്.വി.സദനത്തില്‍ എസ്.വി.അനു(27)നെയാണ് അറസ്റ്റ് ചെയ്തത്.
ചൈനയില്‍ എം.ബി.ബി.എസിന് പഠിച്ചിരുന്ന വിദ്യാര്‍ഥിനിക്ക് അര്‍മീനിയയില്‍ ഇന്റേണ്‍ഷിപ്പിന് സൗകര്യം നല്‍കാമെന്ന് പറഞ്ഞാണ് അനു പണം വാങ്ങിയതെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ഥിനി അര്‍മീനിയയിലെത്തിയപ്പോള്‍ പറഞ്ഞിരുന്ന കോളേജില്‍ അഡ്മിഷന്‍ എടുത്തിരുന്നില്ല. അവിടെ ഇന്റേണ്‍ഷിപ്പ് സൗകര്യം ഇല്ലായിരുന്നെന്നും ഇവര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
2021 ഏപ്രിലിലാണ് റാന്നി പോലീസില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. അനുവിനെ പോലീസ് റാന്നിയിലേക്ക് വിളിപ്പിച്ചെങ്കിലും അര്‍മീനിയയിലേക്ക് കടന്നതായി പോലീസ് പറഞ്ഞു. ഒരു വര്‍ഷത്തോളം വിദേശത്തായിരുന്ന ഇയാള്‍ പിന്നീട് ചെന്നൈയിലെത്തി.
ഇയാള്‍ക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ചെന്നൈ വിമാനത്താവളം അധികൃതര്‍ വിവരം റാന്നി പോലീസില്‍ അറിയിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം എസ്.ഐ. സന്തോഷ്‌കുമാര്‍, സി.പി.ഒ. ഷിന്റോ എന്നിവര്‍ ചെന്നൈയിലെത്തി അനുവിനെ അറസ്റ്റുചെയ്യുകയായിരുന്നു. റാന്നി ഇന്‍സ്പെക്ടര്‍ എം.ആര്‍.സുരേഷിന്റെ നേതൃത്വത്തില്‍ എസ്.ഐ.ഹരികുമാര്‍, ഗ്രേഡ്