ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം ; പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിനകത്ത് ഭാര്യയെ കത്തികൊണ്ട് കുത്തി ഗുരുതരമായി പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് പ്രതി അറസ്റ്റിൽ. വന്‍പറമ്പില്‍ സജിമോന്‍ (55) എന്നയാളെയാണ് ഇരിങ്ങാലക്കുട ഡിവൈ എസ് പി ടി കെ ഷൈജുവിന്റെ നിര്‍ദേശാനുസരണം എസ് എച്ച് ഒ അനീഷ് കരീം, എസ് ഐ. ഷാജന്‍ എം എസ്, ജലീല്‍ എം കെ. എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

സജിമോനും ഭാര്യ രശ്മിയും തമ്മിലുള്ള വിവാഹ മോചന കേസ് ഇരിങ്ങാലക്കുട കുടുംബ കോടതിയില്‍ നടക്കുന്നുണ്ട്. കേസിന്റെ വിചാരണയ്ക്കായി രശ്മി കോടതിയിലെത്തിയ സമയം ഡൈവോഴ്‌സ് കേസ് കൊടുത്തതിലുള്ള വിരോധത്താല്‍ സജിമോന്‍ രശ്മിയെ തടഞ്ഞുനിര്‍ത്തി കത്തികൊണ്ട് കുത്തുകയായിരുന്നു. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന നിഫാദ്, ബിജു എന്നീ പോലീസുദ്യോഗസ്ഥരുടെ സഹായത്തോടയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ പേരില്‍ കൊടകര, മാള, വലപ്പാട് എന്നീ സ്റ്റേഷനുകളിലും കേസുകളുണ്ട്. ഗുരുതരമായി പരിക്ക് പറ്റിയ രശ്മി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി ഐ സി യുവില്‍ ചികിത്സയിലാണ്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉമേഷ് കെ വി, രാഹുല്‍ അമ്പാടന്‍, സി പി ഒ ലികേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പോലീസിന് നേരെ തോക്ക് ചൂണ്ടി, പന്നിപ്പടക്കമെറിഞ്ഞ് ​ഗുണ്ടാ സംഘത്തിന്റെ ആക്രമണം ; 4 ഉദ്യോ​ഗസ്ഥർക്ക്...

0
കോഴിക്കോട്: കോഴിക്കോട് പെരുവ‌യലിൽ പോലീസിനെ ആക്രമിച്ച് ​ഗുണ്ടാസംഘം. പ്രതികളെ പിടികൂടാൻ എത്തിയ...

സാവര്യയുടെ മരണകാരണം തലയ്ക്കടിയേറ്റതിനാൽ ; റീപോസ്റ്റുമോർട്ടത്തിലും സൂചന : കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

0
ഹരിപ്പാട് : മലയാളി മെഡിക്കൽ വിദ്യാർഥിനി ഹരിപ്പാട് പിലാപ്പുഴ പൂതൂക്കാട് സുപ്രഭാതം...

അംഗങ്ങളുടെ പ്രവർത്തനങ്ങൾ വീക്ഷിക്കാൻ സരൾ ആപ്പിൽ കൂടുതൽ നിബന്ധനകളുമായി ബിജെപി

0
കാഞ്ഞങ്ങാട് : ബി.ജെ.പി.യുടെ മൊബൈൽ ആപ്ലിക്കേഷനായ 'സരൾ' ആപ്പ് കൂടുതൽ മാറ്റത്തോടെ...

ചുങ്കപ്പാറയില്‍ തെരുവ് നായ ശല്യം രൂക്ഷം ; പ്രദേശവാസികള്‍ ഭീതിയില്‍

0
മല്ലപ്പള്ളി : ചുങ്കപ്പാറ ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുന്നു....