കൊച്ചിയിൽ വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഞാറക്കൽ വാലക്കടവ് ഭാഗത്ത് വട്ടത്തറ വീട്ടിൽ പ്രജിത്ത് (മുന്ന 33)യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. ഞാറയ്ക്കൽ, മുനമ്പം, മട്ടാഞ്ചേരി, വിയ്യൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, മോഷണം, സർക്കാർ ജീവനക്കാരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് പ്രജിത്ത്.

2024 നവംബറിൽ എളങ്കുന്നപ്പുഴ ഭാഗത്ത് വെച്ച് ജിനോ ജേക്കബ് എന്നയാളെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുവാൻ ശ്രമിച്ചതിന് ഞാറയ്ക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ഞാറയ്ക്കൽ പോലീസ് ഇൻസ്പെക്ടർ വി.കെ ശശികുമാർ , സബ് ഇൻസ്പെക്ടർ വി.വി സുനിൽ കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.ജി പ്രീജൻ, എൻ.സി ദീപക്, സിവിൽ പോലീസ് ഓഫീസർ എം.എ യാഷിൻ രാജ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ ക്ലാസ് മുറിക്കുള്ളിൽ മദ്യപിച്ച സംഭവം ; സ്കൂൾ...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള തക്കലൈ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ...

കടലിനടിയിൽ കോറൽ വര്‍ണ്ണ വിസ്മയം : കാലാവസ്ഥ വ്യതിയാനം സമുദ്ര ആവാസവ്യവസ്ഥയെ ബാധിക്കുന്നുവെന്ന് സി.എം.എഫ്.ആർ.ഐ

0
കൊച്ചി : ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിൽ കടലിനടിയിൽ പവിഴ ജീവികളുടെ...

കേരള സർവകലാശാല ആസ്ഥാനത്തെ എസ് എഫ് ഐ പ്രതിഷേധത്തിൽ സംഘർഷം

0
തിരുവനന്തപുരം: ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ എസ് എഫ് ഐ...

മനുഷ്യരുടെ ആത്മാഭിമാനത്തിന് വിലയിടുന്ന യുഡിഎഫ്– ബിജെപി അവിശുദ്ധ കൂട്ടുകെട്ടിനെതിരെ പ്രതികരിക്കണമെന്ന് വി കെ സനോജ്

0
തിരുവനന്തപുരം: മനുഷ്യരുടെ ആത്മാഭിമാനത്തിന് വിലയിടുന്ന യുഡിഎഫ്– ബിജെപി അവിശുദ്ധ കൂട്ടുകെട്ടിനെതിരെ പ്രതികരിക്കണമെന്ന്...